കാണാതായ പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ...!

കവന്ററി ; യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചzയോടെ കാണാതായ വിഷ്ണുവിനെ കണ്ടെത്തിയെന്ന വിവരം അധികൃതർ യുകെയിലെ ബന്ധുവിനെയും നാട്ടിലുള്ള കുടുംബത്തെ അറിയിച്ചതായാണ് പുറത്തു വരുന്ന വിവരങ്ങൾ. മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡേറ്റ സയൻസിൽ മാസ്റ്റർ ഡിഗ്രി  ചെയ്യുവാൻ 2022 ൽ എത്തിയ വിഷ്ണു കോഴ്സ് പാസായ ശേഷം പോസ്റ്റ്‌ സ്റ്റഡി വർക്ക് വീസയിൽ നിൽക്കവേയാണ് മരണം.
തിരുവനന്തപുരം സ്വദേശിയാണ് വിഷ്ണു.വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. കവന്ററിയിലെ സ്വാൻ ലേക്കിന് സമീപത്ത് വച്ചാണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുകയും തുടർന്ന് തിരച്ചിൽ വ്യാപകമാക്കുകയും ചെയ്തിരുന്നു.

വിഷ്ണുവിനെ കണ്ടെത്തുന്നതിനായി യുകെയിലെ മലയാളി സമൂഹം സജീവമായി ഇടപെട്ടിരുന്നു. വിഷ്ണുവിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ സമൂഹ്യമാധ്യമത്തിലൂടെ നൽകി യുവാവിനെ കണ്ടെത്തുന്നതിന് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ച ദുഃഖകരമായ വാർത്ത യുകെയിലെയും വിഷ്ണുവിന്റെ ബന്ധുക്കൾ ഉൾപ്പെടുന്ന നാട്ടിലെയും മലയാളി സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !