മോസ്കോ: ആയുധമത്സരം ഒഴിവാക്കണമെന്നും ആണവക്കരാർ പുതുക്കണമെന്നും ലിയോ മാർപാപ്പ.
യുഎസും റഷ്യയും തമ്മിലുള്ള ആണവക്കരാർ കാലാവധി തീർന്നിട്ടും പുതുക്കാത്തതു ആയുധമത്സരം വർധിപ്പിക്കുമെന്ന് ആശങ്കയ്ക്കിടെയാണ് മാർപാപ്പ ഇരുരാജ്യങ്ങളോടും കരാർ പുതുക്കണമെന്ന് അഭ്യർഥിച്ചത്.ആണവായുധ കിടമത്സരം നിയന്ത്രിക്കാനായി 2010ൽ പ്രാഗിൽ ഒപ്പുവച്ച കരാറിന്റെ കാലാവധി ബുധനാഴ്ച അർധരാത്രിയോടെയാണ് അവസാനിച്ചത്. കരാർ ഒരുവർഷം കൂടി നീട്ടാമെന്ന് റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ കഴിഞ്ഞ സെപ്റ്റംബറിൽ നിർദേശിച്ചിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ക്യൂബൻ മിസൈൽ പ്രതിസന്ധിയെത്തുടർന്നാണ് 1962 ൽ ആണവായുധ ഭീഷണി കുറയ്ക്കാനായി ഇരുരാജ്യങ്ങളും തമ്മിൽ ആണവക്കരാർ ഒപ്പുവച്ചത്. കരാറില്ലാതെ വന്നാൽ ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.