മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' എന്ന പ്രയോഗം പ്രചാരണ ആയുധമാക്കാൻ യുഡിഎഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'കടക്ക് പുറത്ത്' എന്ന പ്രയോഗം പ്രചാരണ ആയുധമാക്കാൻ യുഡിഎഫ്.


'കടക്ക് പുറത്ത്' എന്ന പേരിൽ വ്യാപക പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. അതിന് പുറമെ ഇതേ പേരിൽ സർക്കാരിനെതിരെ വെബ്‌സൈറ്റും യുഡിഎഫ് സജ്ജമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പരാതികൾ വെബ്‌സൈറ്റ് വഴി നൽകാനാകുമെന്ന് ഇതിൽ പറയുന്നുണ്ട്.

 പരാതികൾ അറിയിക്കാൻ ഒരു മൊബൈൽ നമ്പറും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.പരാജയപ്പെട്ട എൽഡിഎഫ് സർക്കാരെന്ന വിമർശനത്തിനൊപ്പം 12 കുറ്റങ്ങൾ ചുമത്തിയ കുറ്റപത്രവും പുറത്തിറക്കിയിട്ടുണ്ട്. 'പി ആർ ഭരണം മുതൽ അമ്പല മോഷണം വരെ' എന്ന തലക്കെട്ടിലാണ് കുറ്റപത്രം. 'കടക്ക് പുറത്ത്' എന്ന വെബ്‌സൈറ്റിൽ ഈ കുറ്റപത്രം ലഭ്യമാണ്.

'അമ്പലക്കള്ളന്മാരുടെ സർക്കാർ, മയക്കുമരുന്നിന്റെ തലസ്ഥാനം, പൊതുജനാരോഗ്യം വെന്റിലേറ്ററിൽ, കർഷകരുടെ നടുവൊടിച്ച സർക്കാർ, തകരുന്ന മതേതരത്വം, തൊഴിൽ കിട്ടാത്ത യുവജനങ്ങൾ, കടത്തിൽ മുങ്ങിയ കേരളം, വന്യജീവി ആക്രമണങ്ങൾ, പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം, ബിജെപി- സിപിഐഎം അവിശുദ്ധ കൂട്ടുകെട്ട്, അഴിമതിയിലെ കുടുംബാധിപത്യം, വിദേശ സഞ്ചാരവും പി ആർ ധൂർത്തും' എന്നിങ്ങനെ 12 വിഷയങ്ങളാണ് കുറ്റപത്രത്തിൽ നൽകിയിട്ടുള്ളത്. കടക്ക് പുറത്ത് എന്ന് ഈ സർക്കാരിനോട് പറയാൻ കാൾ ചെയ്യൂ എന്ന് വ്യക്തമാക്കിക്കൊണ്ട് ഒരു ഫോൺ നമ്പറും ഇതിൽ നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !