പണിയുന്നത് 2 കോടിയോളം മുടക്കുമുതലുള്ള വീട്..മുരാരി ബാബുവിന്റെ സ്വത്തുവർധനയിൽ സൂക്ഷ്മപരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

കൊച്ചി ;ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിന്റെ സ്വത്തുവർധനയിൽ സൂക്ഷ്മപരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബു ഇ.ഡി ചോദ്യം ചെയ്യലിൽ അവകാശപ്പെട്ടത്. ഈ സാഹചര്യത്തിൽ മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകളിൽ വിശദമായ പരിശോധന നടത്താനാണ് ഇ.ഡി തീരുമാനം.
തിടുക്കത്തിൽ കർശന നടപടികളിലേക്ക് കടക്കാതെ ജാമ്യത്തിൽ ഇറങ്ങുന്നവരിൽനിന്ന് മൊഴിയെടുക്കലാവും ഇ.ഡി ചെയ്യുക. ഇതിന്റെ ഭാഗമായി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്.ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ എന്നിവർക്കും ഇ.ഡി നോട്ടിസ് അയച്ചിരുന്നു. ഈയാഴ്ച തന്നെ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിട്ടുള്ളത്.

2019നു ശേഷം ആറുവർഷത്തിൽ മുരാരി ബാബുവിന്റെ സ്വത്തിലുണ്ടായ വർധനവ്, 2 കോടിയോളം രൂപ വിലമതിക്കുന്ന വീടിന്റെ നിർമാണം അടക്കമുള്ള കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. നേരത്തെ മുരാരി ബാബുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒട്ടേറെ രേഖകൾ ഇ.ഡി പിടിച്ചെടുത്തിരുന്നു. വരുമാനത്തിൽ കൂടുതൽ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ, ഈ പണം എന്തു ചെയ്തു എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നുമാണ് മുരാരി ബാബുവിന്റെ അവകാശവാദം.

എന്നാൽ മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നു തന്നെയാണ് ഇ.ഡി കരുതുന്നത്. സ്വർണക്കൊള്ളയ്ക്കു പുറമേ ശബരിമലയിലെ മറ്റ് ക്രമക്കേടുകളിൽ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന സംശയവും ഇ.ഡിക്കുണ്ട്. അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചിട്ടില്ല എന്നല്ലാതെ സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ല എന്നാണ് ചോദ്യം ചെയ്യൽ സംബന്ധിച്ച് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടു തന്നെ രേഖകൾ പൂർണമായി പരിശോധിച്ച ശേഷമായിരിക്കും അടുത്തഘട്ടം ചോദ്യം ചെയ്യൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !