കേരളത്തിലുൾപ്പെടെ വ്യാജ പേവിഷവാക്സീൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...!

ന്യൂഡൽഹി ;രാജ്യത്തു വ്യാജ പേവിഷവാക്സീൻ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സമ്മതിച്ചു.

ആന്റിറേബീസ് വാക്സീനെടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ കേരളത്തിലുൾപ്പെടെ വിവാദമായ പശ്ചാത്തലത്തിലാണു വിശദീകരണം. റേബീസ് വാക്സീനെതിരെ ആരോപണമുയർന്നതിനെത്തുടർന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ സംസ്ഥാനങ്ങളിലെ ലൈസൻസിങ് അതോറിറ്റിയുമായി ചേർന്ന് അന്വേഷണം നടത്തിയതായി ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു.
വ്യാജ ആന്റിറേബീസ് മരുന്നു വിറ്റതിന് ഒരാള്‍ അറസ്റ്റിലായി. എന്നാൽ, അറസ്റ്റ് ഏതു സംസ്ഥാനത്താണെന്നു മന്ത്രി വ്യക്തമാക്കിയില്ല.അഭയറാബ്’ എന്ന ഇന്ത്യൻ നിർമിത ആന്റിറേബീസ് വാക്സീനെതിരെയാണ് ആരോപണമുയർന്നത്. ഇതിന്റെ വ്യാജപതിപ്പിനെക്കുറിച്ച് 2023ൽ ഓസ്ട്രേലിയയും മുന്നറിയിപ്പു നൽകിയിരുന്നു. ഇന്ത്യയിലായിരിക്കെ ഈ മരുന്നു കുത്തിവച്ച ഓസ്ട്രേലിയൻ പൗരന് പേവിഷബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നായിരുന്നു ജാഗ്രതാ നിർദേശം. 

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ ഈ മരുന്ന് കേരളത്തിലുൾപ്പെടെ വിതരണം ചെയ്യുന്നുണ്ട്. ഡൽഹി, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയിടങ്ങളിൽ കഴിഞ്ഞ മാർച്ചിൽ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തിരുന്നു.

വാക്സീനുകൾ, ആന്റിമൈക്രോബിയലുകൾ, സൈക്കോട്രോപിക് വസ്തുക്കൾ തുടങ്ങി എല്ലാ മരുന്നുകളും പൂർണമായും ക്യുആർ സംവിധാനത്തിനു കീഴിലാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനുള്ള നടപടികൾ 2024ൽ തുടങ്ങിയതായും 75% മരുന്നുകളിലും ക്യുആർ നിലവിൽവന്നതായും മന്ത്രാലയം വ്യക്തമാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !