ഏഷ്യയിലെ കരുത്തൻ ഇന്ത്യ തന്നെ,114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ രാജ്യം..!

ഡൽഹി;ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി, പ്രതിരോധ മന്ത്രാലയം നിർണ്ണായകമായ ഒരു തീരുമാനത്തിലേക്ക് കടക്കുകയാണ്.

114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഈ മാസം അംഗീകാരം നൽകാൻ സാധ്യതയുണ്ട്.ഈ കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും (Squadron Strength) നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) 30 യുദ്ധവിമാന സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. അനുവദിക്കപ്പെട്ട 42 സ്ക്വാഡ്രണുകൾ എന്ന ലക്ഷ്യത്തേക്കാൾ ഇത് വളരെ കുറവാണ്.
പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കുറവ് നികത്താൻ 114 റഫാലുകൾ ആവശ്യമാണത്രെ. കരാർ പൂർത്തിയാകുന്നതോടെ, നിലവിലുള്ളവയും നാവികസേനയുടെ 26 വിമാനങ്ങളും ചേർത്ത് ഇന്ത്യയുടെ കൈവശം ഏകദേശം 150-ലധികം റഫാലുകളുടെ ഒരു വമ്പൻ വ്യൂഹം തന്നെയുണ്ടാകും.

വിമാനങ്ങളിലെ 'രാജാവ്'  4.5 ജനറേഷൻ വിമാനങ്ങളിലെ 'രാജാവ്' അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA (Advanced Medium Combat Aircraft) വികസിപ്പിക്കാൻ സമയമെടുക്കുന്നതിനാലും, തേജസ് മാർക്ക് 1A (Tejas MkIA) യുടെ നിർമ്മാണം എൻജിൻ ലഭ്യതക്കുറവ് മൂലം (GE Engine issues) മന്ദഗതിയിലായതിനാലും, റഫാൽ പോലുള്ള ഒരു '4.5 ജനറേഷൻ പ്ലസ്' വിമാനം ഇന്ത്യക്ക് അനിവാര്യമാണ്. 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) പോലുള്ള ദൗത്യങ്ങളിൽ റഫാലിന്റെ ആക്രമണശേഷി ഇന്ത്യ നേരിട്ട് കണ്ടതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !