ജപ്പാനിൽ സനൈ തകൈച്ചി യുഗം: ചൈനയ്ക്ക് തിരിച്ചടി, ഇന്ത്യയ്ക്ക് കരുത്തായി പുതിയ സഖ്യം

 ജപ്പാൻ രാഷ്ട്രീയത്തിലെ ചരിത്രപരമായ വിജയത്തിലൂടെ പ്രധാനമന്ത്രി സനൈ തകൈച്ചി അധികാരം നിലനിർത്തിയത് ഏഷ്യൻ ജിയോപൊളിറ്റിക്സിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു.


വെറുമൊരു ഭരണമാറ്റത്തിനപ്പുറം, ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തിന് അന്ത്യം കുറിക്കാനുള്ള ശക്തമായ നീക്കമായാണ് തകൈച്ചിയുടെ ഈ വൻവിജയത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചൈനീസ് വിരുദ്ധ നിലപാടുകളിലും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ഉറച്ചുനിൽക്കുന്ന തകൈച്ചിയുടെ വിജയം ഡൽഹിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. തായ്‌വാൻ കടലിടുക്കിലായാലും എൽ.എ.സിയിലായാലും ചൈനയുടെ ആധിപത്യത്തിന് തടയിടാൻ ജപ്പാൻ ഇനി ഇന്ത്യയ്ക്കൊപ്പം മുൻനിരയിലുണ്ടാകുമെന്ന വ്യക്തമായ സൂചനയാണിത്.

​ഞായറാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) നയിക്കുന്ന സഖ്യം പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിർത്തിയത്. 465 അംഗങ്ങളുള്ള കീഴ്സഭയിൽ തകൈച്ചിയുടെ പാർട്ടി മാത്രം 316 സീറ്റുകൾ നേടി ചരിത്രം കുറിച്ചു. 1955-ൽ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണിത്. 1986-ൽ യാസുഹിരോ നകാസോണെ സ്ഥാപിച്ച 300 സീറ്റുകൾ എന്ന റെക്കോർഡാണ് ഇതോടെ തകർന്നത്. ഈ ചരിത്ര വിജയത്തിന് പിന്നാലെ, തന്റെ കർക്കശമായ വിദേശനയങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും നടപ്പിലാക്കാൻ താൻ സജ്ജമാണെന്ന് എൻ.എച്ച്.കെ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ തകൈച്ചി വ്യക്തമാക്കി.

​ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനൈ തകൈച്ചിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഭാരത-ജപ്പാൻ ആഗോള പങ്കാളിത്തം ലോക സമാധാനത്തിനും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) കുറിച്ചു. തകൈച്ചിയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. ഒക്ടോബർ 2025-ൽ അധികാരമേറ്റ തകൈച്ചി, ചുരുങ്ങിയ കാലം കൊണ്ട് യുവാക്കൾക്കിടയിൽ വലിയ ജനപ്രീതിയാണ് നേടിയത്. ക്വാഡ് (QUAD) സഖ്യത്തിന് പുതിയ ദിശ നൽകാനും അമേരിക്കയുമായുള്ള പ്രതിരോധ ബന്ധം ശക്തമാക്കാനും തകൈച്ചി മുൻഗണന നൽകുന്നത് ചൈനയെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !