ഏജന്റിന്റെ ചതിക്കുഴിയിലും നിയമക്കുരുക്കിലും അകപ്പെട്ട് ജയിൽ അറയ്ക്കുള്ളിലായ പ്രവാസി മലയാളി വീട്ടമ്മയ്ക്ക് ഒടുവിൽ മോചനം..!

ഷാർജ; മണൽപ്പരപ്പിൽ വിയർപ്പൊഴുക്കി ജീവിതം പച്ചപിടിപ്പിക്കാനിറങ്ങിയ തൃശൂർ അരിമ്പൂർ സ്വദേശിനി ബിന്ദുവിന് ഒടുവിൽ ആശ്വാസതീരം.

ഏജന്റിന്റെ ചതിക്കുഴിയിലും നിയമക്കുരുക്കിലും അകപ്പെട്ട് ഷാർജയിലെ ജയിൽ അറയ്ക്കുള്ളിലായ ഈ വീട്ടമ്മയ്ക്ക്, അധികൃതരുടെ കരുണയും സുമനസ്സുകളുടെ ഇടപെടലും തുണയായതോടെ ജന്മനാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമായി.
ലക്ഷങ്ങൾ കടംവാങ്ങി വീട്ടുജോലിക്കാരിയുടെ വീസയിലാണ് മികച്ച ജീവിതം സ്വപ്നം കണ്ട് ബിന്ദു ഷാർജയിലെത്തിയത്.എന്നാൽ രണ്ടു വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ വീസ പുതുക്കാനായി അറബിയും ഏജന്റും ചേർന്ന് ആവശ്യപ്പെട്ട 9,000 ദിർഹം (ഏകദേശം 2.20 ലക്ഷം രൂപ) നൽകാൻ കഴിയാതെ വന്നതോടെ ബിന്ദുവിന്റെ പ്രവാസം പ്രതിസന്ധിയിലായി.

മതിയായ രേഖകളില്ലാതെ ജോലി തുടർന്നെങ്കിലും തൊഴിലുടമ എമിഗ്രേഷനിൽ നൽകിയ ‘ഒളിച്ചോടി (absconding)’ എന്ന പരാതി ബിന്ദുവിനെ നിയമത്തിന് മുന്നിൽ പിടികിട്ടാപ്പുള്ളിയാക്കി.ഒരുദിവസം വൈകിട്ട് സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർക്കറ്റിൽ പോയപ്പോഴാണ് ബിന്ദു ഷാർജ പൊലീസിന്റെ പിടിയിലായത്.

വിദേശത്തെ അപ്രതീക്ഷിത ജയിൽവാസം ബിന്ദുവിനെയും നാട്ടിലെ കുടുംബത്തെയും ഒരുപോലെ തളർത്തി. ബിന്ദുവിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതി ശ്രദ്ധയിൽപ്പെട്ട മുരളി പെരുനെല്ലി എംഎൽഎ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. 

തുടർന്ന് യാബ് ലീഗൽ സർവീസസിന്റെ നേതൃത്വത്തിൽ ഷാർജ പൊലീസ് ജയിൽ വിഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ ദ്രുതഗതിയിലുള്ള നിയമനീക്കങ്ങൾ ഫലം കണ്ടു.കേവലം രണ്ടു ദിവസത്തിനുള്ളിൽ ഔട്ട്പാസ് ഉൾപ്പെടെയുള്ള രേഖകൾ സജ്ജമാക്കി. ഒടുവിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബിന്ദു നാട്ടിലേക്ക് തിരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !