കോട്ടയം ;സ്വർണ വില ലക്ഷം തൊട്ടപ്പോൾ മലയാളി കുടുംബങ്ങളുടെ ആധി ഇനി എങ്ങനെ സ്വർണം വാങ്ങുമെന്നായിരുന്നു.
എന്നാലിപ്പോൾ കയ്യിലുള്ള സ്വർണം എങ്ങനെ സംരക്ഷിക്കുമെന്ന ചർച്ചയാണ് പ്രധാനം. രണ്ടു മാസമായി കേരളത്തിൽ നടക്കുന്ന സ്വർണ മോഷണ പരമ്പര മലയാളിയുടെ ആധി വീണ്ടും കൂട്ടിയിരിക്കുകയാണ്. വീടു കുത്തിത്തുറന്നുള്ള മോഷണം വർധിച്ചിട്ടുണ്ട്. ജില്ലയിൽ തന്നെ തുടർച്ചയായി ഉണ്ടായ സ്വർണക്കവർച്ചയെ തുടർന്ന് ആളുകൾ പരിഭ്രാന്തിയിലാണ്. വീടുകളിൽ ആളില്ലാത്ത സമയത്ത് മാത്രമല്ല, ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചും മോഷണം നടക്കുന്നുണ്ട്. മാത്രമല്ല ഉത്സവപ്പറമ്പുകളിൽ നിന്നും കല്യാണ വീടുകളിൽ നിന്നും മറ്റു തിരക്കുള്ള സ്ഥലങ്ങളിൽ നിന്നുമെല്ലാം സ്വർണം മോഷണം പോകുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും മറ്റ് അധികൃതരും മോഷണം തടയുന്നതിനുള്ള നിർദേശങ്ങളുമായി രംഗത്തുണ്ട്.മുൻകരുതലുകൾ
ഉത്സവപ്പറമ്പുകളിലും മറ്റു തിരക്കുള്ള ഇടങ്ങളിലും സ്വർണം ധരിച്ചു പോകുന്നത് ഒഴിവാക്കുക. പ്രായമായവരാണ് കൂടുതൽ സ്വർണം ധരിക്കുന്നത്. അങ്ങനെയെത്തുന്നവർ ധരിച്ച സ്വർണം മാത്രമല്ല, അവരുടെ വീടുകൾ കേന്ദ്രീകരിച്ചും മോഷണം നടക്കാനുള്ള സാധ്യതയുണ്ട്. ∙ ഇനി അഥവാ, സ്വർണം ധരിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ, സ്വർണം വസ്ത്രത്തിൽ പിൻ ചെയ്ത് ഉറപ്പിക്കുക.
കുറച്ചു സ്വർണമാണെങ്കിൽ വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുക, സേഫ് ലോക്കർ ഉപയോഗിക്കുക, അല്ലെങ്കിൽ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക. കൂടുതൽ സ്വർണമുണ്ടെങ്കിൽ ഉറപ്പായും ബാങ്ക് ലോക്കറിലേക്കു മാറ്റുക. ∙ വീടിന്റെ സുരക്ഷിതത്വവും ഉറപ്പാക്കുക. വീട് പൂട്ടി പോകുന്നവർ സ്വർണം വീട്ടിൽ നിന്ന് മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക.
വീട് അടച്ച് ദൂരയാത്ര പോകുന്നവർ, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുക, അല്ലെങ്കിൽ പൊലീസിന്റെ ‘ലോക്ഡ് ഹൗസ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത്, അതിൽ കയറി വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക. ∙ വീട്ടിൽ ആളില്ലെന്ന പ്രതീതി ഉണ്ടാക്കരുത്. ഉദാഹരണത്തിന് വീടിനു മുന്നിൽ കിടക്കുന്ന പത്രങ്ങൾ മാറ്റാൻ അടുത്ത വീടുകളിൽ പറയുക.കുഞ്ഞുങ്ങളെ സ്വർണമണിയിച്ച് പുറത്ത് കൊണ്ടുപോകാതിരിക്കുക. കുഞ്ഞുങ്ങളുടെ ശരീരത്തിൽനിന്ന് ആഭരണം മോഷ്ടിക്കാൻ എളുപ്പമാണ്. മാല പൊട്ടിക്കുമ്പോഴും മറ്റും ഗുരുതര മുറിവേൽക്കാനും സാധ്യതയുണ്ട്. ∙ഒരുതരി സ്വർണം നഷ്ടപ്പെട്ടാലും പൊലീസിൽ അറിയിക്കുക. കൃത്യമായ വിവരം നൽകി സഹായിക്കുക.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.