മാർ അഗസ്തിനോസ് കോളജിന്റെ നേതൃത്വത്തിൽ കാൻസർ ബോധവൽക്കരണ വാക്കത്തോൺ; സൂംബാ നൃത്തത്തോടെ ആവേശകരമായ തുടക്കം

പാലാ: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജും മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ ആവേശകരമായ സൂംബാ നൃത്തത്തോടെ ആരംഭിച്ചു. വാക്കത്തോണിന് മുന്നോടിയായി നടത്തിയ വാംഅപ്പ് സൂംബാ പരിപാടി പങ്കെടുത്തവർക്ക് ഊർജവും ഉത്സാഹവും പകർന്നു.

കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും മാർ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ ഏകദേശം 500 പേർ പരിപാടിയിൽ പങ്കെടുത്തു. കാൻസർ നേരത്തെ കണ്ടെത്തുന്നതിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് വ്യാപകമായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ കടന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ സമാപിച്ചു. വഴിയൊരുക്കി പൊതുജനങ്ങളുമായി സംവദിച്ചും ബോധവൽക്കരണ സന്ദേശങ്ങൾ കൈമാറിയും  മുന്നേറി.

പരിപാടിയുടെ സുരക്ഷിതവും ക്രമബദ്ധവുമായ നടത്തിപ്പിനായി ആവശ്യമായ മെഡിക്കൽ സഹായവും മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !