പറവൂർ( എറണാകുളം)∙ സ്ലൊവേനിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.
പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ടുപുറത്ത് ടോമി വിൻസന്റ് – മേരി നിമ്മി ദമ്പതികളുടെ മകനായ മെബിൻ ടോമി (24) ആണു മരിച്ചത്. സ്ലൊവേനിയയിൽ ജോലി ചെയ്യുന്ന മെബിൻ, അവധിക്ക് നാട്ടിലെത്തി 23ന് തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം.ഒമാനിൽ നിന്നു വിമാനം പറന്നുയർന്ന സമയത്താണ് ഹൃദയാഘാതം ഉണ്ടായത്. തുടർന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി മെബിനെ ഒമാനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇന്നു രാവിലെ 7ന് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്നു വീട്ടിലേക്ക് കൊണ്ടുവരും.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.