കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി; 21 കിലോ കഞ്ചാവുമായി ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി ഡാന്‍സാഫ് പിടികൂടി.ദമയന്തിയുടെ മകളാണ് ബിന്ദു. വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി 9.30ന് ആണ് സംഭവം. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ വരുമ്പോള്‍ രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.കുട്ടികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. കാറിന്റെ ഡിക്കിക്കുളളില്‍ സ്യൂട്ട്‌കെയ്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍.ഡാന്‍സാഫ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വെങ്ങാനൂരില്‍വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.

കാര്‍ലോസിനെ മുന്‍പ് കഞ്ചാവുമായി എക്‌സൈസും ബിന്ദുവിനെ നാലു കിലോ കഞ്ചാവുമായി രണ്ട് മാസം മുന്‍പ് ഡാന്‍സാഫ് സംഘവും പിടികൂടിയിരുന്നു. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !