വിദ്യാർഥി വീസയിലെത്തിയ മലയാളി യുവാവ് താമസ സ്ഥലത്ത് മരിച്ചനിലയിൽ

കൊല്ലം ;വിദ്യാർഥി വീസയിൽ യുകെയിലെത്തിയ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി ശ്രീരാജ് (26) ആണ് വിടപറഞ്ഞത്. ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലെ ക്ലെറിക്കൽ വിഭാഗത്തിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി ഫോണിൽ കിട്ടാതായതോടെ ആശങ്കയിലായ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് അപ്പാർട്മെന്റിൽ എത്തി പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ മരിച്ച നിലയിൽ ശ്രീരാജിനെ കണ്ടെത്തുകയായിരുന്നു.


ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ മെക്കാനിക് എൻജിനീയറിങ് പഠനത്തിനായി വിദ്യാർഥി വീസയിൽ എത്തിയ ശ്രീരാജ് പഠനത്തോടൊപ്പം താൽക്കാലിക ജീവനക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നിലവിൽ മേഴ്സിസൈഡ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !