വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏകപക്ഷീയമായി ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ, കോടതിയെ വെല്ലുവിളിച്ച് വീണ്ടും ട്രംപിന്റെ പ്രഖ്യാപനം.
കോടതി വിധി മറികടക്കാൻ 1974-ലെ വ്യാപാര നിയമം (Trade Act of 1974) പ്രയോഗിച്ചുകൊണ്ട് 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. നിലവിലുള്ള നികുതികൾക്ക് പുറമെയാണിത്. ഇന്ത്യയ്ക്കെതിരായ പകരച്ചുങ്കം 18 ശതമാനമായി തന്നെ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് മികച്ച വ്യക്തിബന്ധമാണുള്ളതെന്ന് ആവർത്തിക്കുമ്പോഴും, ഇന്ത്യയുടെ വ്യാപാര നയങ്ങളോടുള്ള കർശന നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. വലിയ തോതിലുള്ള തീരുവകൾ ചുമത്തുമെന്ന തന്റെ ഭീഷണി കാരണമാണ് ഇന്ത്യ-പാക് തർക്കം ഉൾപ്പെടെ ലോകത്തെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞതെന്ന വാദവും അദ്ദേഹം വേദിയിൽ ആവർത്തിച്ചു.
താരിഫ് ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, മറിച്ച് കോൺഗ്രസിനാണെന്ന സുപ്രീം കോടതി വിധി ‘ഭയാനകം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തനിക്കെതിരെ വോട്ട് ചെയ്ത ജഡ്ജിമാർക്ക് രാജ്യസ്നേഹമില്ലെന്നും അവർ അമേരിക്കൻ ഭരണഘടനയോട് കൂറില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.
1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) ഉപയോഗിച്ച് ട്രംപ് അധികാര പരിധി ലംഘിച്ചുവെന്ന കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ ഇടപെടൽ. ട്രംപിന്റെ നികുതി വർധനവിനെതിരെ 12 പ്രവിശ്യകളും പ്രമുഖ കമ്പനികളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി വന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.