ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന പ്രണയസാഫല്യമായി മാറിയിരിക്കുകയാണ് ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം. ഏകദേശം എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് താരജോഡികൾ ഔദ്യോഗികമായി ഒന്നാകുന്നത്.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹം തെലുങ്ക് ആചാരപ്രകാരമായിരുന്നു നടന്നത്. ന്യൂഡൽഹിയിലെ 106 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഐടിസി മൊമെന്റോസ് ഏകായ ഹോട്ടലിലായിരുന്നു രാജകീയമായ വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചത്. രാവിലെ നടന്ന തെലുങ്ക് ആചാരങ്ങൾക്ക് പുറമെ, വൈകുന്നേരം രശ്മികയുടെ കുടുംബ പശ്ചാത്തലമായ കുടക് (കൊടുവ) ആചാരപ്രകാരമുള്ള പ്രത്യേക ചടങ്ങുകളും നടക്കും.
വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി, മെഹന്തി ചടങ്ങുകളിൽ സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. കല്യാണി പ്രിയദർശൻ, ശ്രാവ്യ വർമ്മ തുടങ്ങിയവർ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ‘വിരോഷ് പ്രീമിയർ ലീഗ്’ എന്ന പേരിൽ ഒരു ക്രിക്കറ്റ് മത്സരവും ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ചു. മരുമകളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വിജയ് ദേവരകൊണ്ടയുടെ അമ്മ രശ്മികയ്ക്ക് സ്വർണ്ണ വളകൾ സമ്മാനമായി നൽകി.
ഏകദേശം 200 അതിഥികൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സ്വകാര്യത ഉറപ്പാക്കുന്നതിനായി ചടങ്ങുകളിൽ മൊബൈൽ ഫോണുകൾക്കും ക്യാമറകൾക്കും കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. വിവാഹസ്ഥലത്ത് മാധ്യമപ്രവർത്തകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും, അവർക്കായി ഹോട്ടലിൽ പ്രത്യേക ഭക്ഷണക്രമീകരണങ്ങളും സൗകര്യങ്ങളും ദമ്പതികൾ ഒരുക്കിയിരുന്നു.
വിവാഹിതരായ വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ, ഇരു കുടുംബങ്ങൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.