യുഎസ് തടവറയിലെ 'ക്രൂരത' വെറും കള്ളക്കഥ; പിതാവിന്റെ വാദങ്ങൾ തള്ളി മകൾ രംഗത്ത്

 വാഷിംഗ്ടൺ/ഡബ്ലിൻ: അമേരിക്കയിൽ ഐസ് (ICE) കസ്റ്റഡിയിൽ കഴിയുന്ന അയർലൻഡ് സ്വദേശി സേമസ് കള്ളറ്റന്റെ (Seamus Culleton) വെളിപ്പെടുത്തലുകൾ പുതിയ വിവാദത്തിലേക്ക്.


താൻ കഴിയുന്ന ടെക്സാസിലെ എൽ പാസോ ഡിറ്റൻഷൻ സെന്റർ ഒരു 'കോൺസെൻട്രേഷൻ ക്യാമ്പിന്' സമാനമാണെന്നും അവിടെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളാണ് നടക്കുന്നത് എന്നുമായിരുന്നു കള്ളറ്റന്റെ ആരോപണം. എന്നാൽ, ഈ വാദങ്ങളെല്ലാം സഹതാപം പിടിച്ചുപറ്റാനുള്ള വെറും നാടകമാണെന്ന് അയർലൻഡിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ മകൾ ഹെതർ മോറിസി വെളിപ്പെടുത്തി. തങ്ങളെ കുട്ടിക്കാലത്തെ ഉപേക്ഷിച്ചുപോയ പിതാവ് ഇപ്പോൾ ഇന്റർനെറ്റിലൂടെ ഇരവാദം മുഴക്കി ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് 19-കാരിയായ ഹെതർ ആരോപിച്ചു.

സേമസ് കള്ളറ്റന്റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ കഥയിൽ വലിയ വൈരുദ്ധ്യങ്ങളാണ് പ്രകടമാകുന്നത്. 2008-ൽ അയർലൻഡിൽ മയക്കുമരുന്ന് കേസുകളിൽ വിചാരണ നേരിടുന്നതിനിടെയാണ് ഇയാൾ രാജ്യം വിട്ടത്. തുടർന്ന് 2009-ൽ വിസ ഇളവ് ഉപയോഗിച്ച് അമേരിക്കയിലെത്തിയ ഇയാൾ നിശ്ചിത കാലാവധി കഴിഞ്ഞിട്ടും അവിടെ അനധികൃതമായി തുടരുകയായിരുന്നു. നിലവിൽ കള്ളറ്റന് വേണ്ടി വൻതോതിൽ പണം സമാഹരിക്കപ്പെടുന്നുണ്ടെന്നും ഇത് തടയാൻ നിയമനടപടി സ്വീകരിക്കുമെന്നും മകൾ വ്യക്തമാക്കി. തന്റെ ജീവനിൽ ഭയമുണ്ടെങ്കിൽ എന്ത് കൊണ്ട് അദ്ദേഹം അയർലൻഡിലേക്ക് തിരിച്ചു വരുന്നില്ലെന്ന് ഹെതർ ചോദിക്കുന്നു.

വിഷയത്തിൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കള്ളറ്റന് നിയമപരമായ എല്ലാ പരിഗണനകളും നൽകിയിട്ടുണ്ടെന്നും സെപ്റ്റംബർ 10-ന് തന്നെ കോടതി നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും അധികൃതർ വ്യക്തമാക്കി. ഉടൻ തന്നെ അയർലൻഡിലേക്ക് മടങ്ങാൻ അവസരം നൽകിയെങ്കിലും കള്ളറ്റൻ അത് നിരസിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം തടവിൽ തുടരുന്നത്. ഡിറ്റൻഷൻ സെന്ററിലെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡിഎച്ച്എസ് അസിസ്റ്റന്റ് സെക്രട്ടറി ട്രിസിയ മക്ലാഫ്ലിൻ അറിയിച്ചു.

അതേസമയം, കള്ളറ്റന്റെ മക്കൾക്ക് ലഭിക്കേണ്ട കുടിശ്ശിക (Child Support) ഈടാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് നെവാഡയിലെ പ്രമുഖ അഭിഭാഷകൻ മാർക് ജെ. റാൻഡാസ്സ രംഗത്തെത്തിയിട്ടുണ്ട്. കള്ളറ്റന് വേണ്ടി സമാഹരിച്ച തുകയിൽ നിന്ന് ഈ പണം ഈടാക്കാൻ മക്കളുടെ അമ്മയെ സൗജന്യമായി സഹായിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. എന്നാൽ നിലവിൽ നിയമനടപടികളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ഹെതർ വ്യക്തമാക്കി. കള്ളറ്റന്റെ ഭാര്യ ടിഫാനി സ്മിത്ത് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുണ്ടെങ്കിലും, പിതാവിന്റെ ഭൂതകാലവും അധികൃതരുടെ വിശദീകരണവും പുറത്തുവന്നതോടെ കേസ് സങ്കീർണ്ണമായിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !