കഴിഞ്ഞ മാസം അയർലണ്ടില്‍ എത്തിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഡബ്ലിൻ: അയര്‍ലണ്ടിലെ ഫിൻഗ്ലസിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 

ഡബ്ലിനിലെ ഫിൻഗ്ലാസ്, ചാൾസ്ടൗണിന് സമീപം താമസിച്ചിരുന്ന സൻജോ സുനിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ദാമ്പത്യജീവിതം ആരംഭിച്ച് അധികനാൾ ആകുന്നതിന് മുൻപാണ് ഈ ദുരന്തം സംഭവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. സൻജോ അയർലണ്ടിലേക്ക് എത്തിയിട്ട് വളരെ കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ മാസമാണ് ഇദ്ദേഹം അയർലണ്ടിൽ എത്തിയത്. അയർലണ്ടിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു സൻജോ. 

പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയ യുവാവിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വലിയ ആഘാതമായിരിക്കുകയാണ്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !