കോഴിക്കോട് വൻ തീപിടുത്തം

കോഴിക്കോട് വൻ തീപിടുത്തം

കോഴിക്കോട്: നഗരത്തിലെ വസ്ത്രവ്യാപാരസ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പാളയത്തെ ജയലക്ഷ്മി സിൽക്സിന്‍റെ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

നാലുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് തീപ്പിടിത്തമുണ്ടായത്. തീ മുകൾനിലകളിലേക്കും കെട്ടിടത്തിൻ്റെ മറ്റുഭാഗങ്ങളിലേക്കും ആളിപ്പടരുകയാണ്. 

നിലവിൽ അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്ന് കൂടുതൽ യൂണിറ്റുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ജീവനക്കാരെയെല്ലാം പുറത്തിറക്കിയിരുന്നു. നിലവിൽ കെട്ടിടത്തിനുള്ളിൽ ജീവനക്കാരോ മറ്റുള്ളവരോ ഇല്ലെന്നാണ് വിവരം. മൂന്നുവർഷം മുൻപും ഇതേ സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !