കാസർകോട് പൊലീസിന്റെ മിന്നൽ പരിശോധന: നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതിയും പോക്‌സോ കേസ് പ്രതിയുമടക്കം 31 പേർ പിടിയിൽ

 കാസർകോട്: ജില്ലയിൽ ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ മിന്നൽ പരിശോധനയിൽ കുപ്രസിദ്ധ പ്രതികളടക്കം 31 പേർ പിടിയിലായി.


മഞ്ചേശ്വരത്ത് ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും, വിദ്യാനഗർ സ്റ്റേഷൻ പരിധിയിലെ പോക്‌സോ കേസ് പ്രതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.

ഹൊസങ്കടിയിലെ ഹണിട്രാപ്പ് കേസ്

മഞ്ചേശ്വരം ഹൊസങ്കടിയിലെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിന്റെയും പെൺസുഹൃത്തിന്റെയും നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ബഡാജെ സത്യനടുക്ക സ്വദേശി മൊലുദ്ദീൻ സമാൻ (33) ആണ് പിടിയിലായത്.

രണ്ട് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം, ഇവരിൽ നിന്ന് 5,000 രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തിരുന്നു. മഞ്ചേശ്വരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.ആർ. ഉമേഷ്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.

പോക്‌സോ കേസ് പ്രതിയും വലയിൽ

വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹിദായത്ത് നഗർ മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫ് (54) ആണ് അറസ്റ്റിലായ മറ്റൊരു പ്രധാനി. വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ.പി, എസ്.ഐ സഫ്‌വാൻ കെ.പി, എ.എസ്.ഐ ശിവൻ, ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

31 വാറണ്ട് പ്രതികൾ പിടിയിൽ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 31 വാറണ്ട് പ്രതികളെയാണ് ഒറ്റദിവസം കൊണ്ട് പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !