കേരള സ്റ്റോറി 2;നിർമാതാക്കളുടെ അപ്പീലിൽ രാത്രി വൈകുന്നതുവരെ വാദം കേട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കാൻ വിസമ്മതിച്ചു

കൊച്ചി: പ്രദർശനാനുമതി നൽകിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്രസർക്കാർ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് നിർദേശിച്ചു കൊണ്ടാണ് സിംഗിൾ ബെഞ്ച് പ്രദർശനം വിലക്കിയത്. ഹർജിക്കാരെയും കേട്ട് തീരുമാനമെടുക്കാനാണ് നിർദേശിച്ചത്.

എന്നാൽ, നിർമാതാക്കളുടെ അപ്പീലിൽ രാത്രി വൈകുന്നതുവരെ വാദം കേട്ട ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കാൻ വിസമ്മതിച്ചു.സിനിമ കാണാൻ കോടതി സന്നദ്ധത അറിയിച്ചെങ്കിലും നിർമാതാക്കൾ അനുകൂലനിലപാടല്ല സ്വീകരിച്ചതെന്ന് സിംഗിൾ ബെഞ്ച് രാവിലെ നിരീക്ഷിച്ചിരുന്നു. എന്നാൽ, സിനിമയുടെ ടീസറിലെ ഉള്ളടക്കംതന്നെ പ്രഥമദൃഷ്ട്യാ പൊതുധാരണയെ വക്രീകരിക്കുന്നതും സമുദായസൗഹാർദത്തെ തകർക്കുന്നതാണെന്നും വിലയിരുത്തിയാണ് പുനഃപരിശോധനയ്ക്ക് നിർദ്ദേശിക്കുന്നതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുൽ റോയി എന്നിവരായിരുന്നു ഹർജിക്കാർ. തന്റെ പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്താൽ സിനിമ അടുത്തദിവസം റിലീസ് ചെയ്യാം. കേസ് വന്നത് സിനിമയ്ക്ക് കൂടുതൽ പ്രചാരം നൽകുകയാണുണ്ടായതെന്നും കൂടുതൽ സാമ്പത്തികനേട്ടമേ ഉണ്ടാകൂവെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് അപ്പീൽ ഉത്തരവിനായി മാറ്റിയത്. 

ഹർജി നിലനിൽക്കുന്നതല്ലെന്ന്‌ നിർമാതാക്കൾക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ നീരജ് കിഷൻ കൗളും അഡ്വ. എൽവിൻ പീറ്ററും വാദിച്ചു. സിനിമയിലെ കഥാപാത്രങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. അതിനാലാണ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന് പേരിട്ടതെന്നും വാദിച്ചു.എന്നാൽ, സിനിമയിൽ കേരളത്തെ മോശമായി ചിത്രീകരിക്കുന്നത് തന്നെ വ്യക്തിപരമായി ബാധിക്കുന്നതാണെന്ന് ഹർജിക്കാരനായി ഹാജരായ അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെ വാദിച്ചു. 

ഉള്ളടക്കത്തിന്റെയും പേരിന്റെയും പേരിൽ തർക്കം ഉന്നയിക്കപ്പെട്ട ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയായിരുന്നു പ്രദർശനം വിലക്കിയത്. ഇതിനു പിന്നാലെ സിനിമയുടെ നിർമാതാക്കൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. വ്യാഴാഴ്ച രാത്രി അപ്പീൽ പരിഗണിച്ച ജസ്റ്റിസ് സുശ്രുത് എ. ധർമാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങിയ ബെഞ്ച് രണ്ടു മണിക്കൂറോളം വാദം കേട്ട ശേഷം അപ്പീൽ ഉത്തരവിനായി മാറ്റി. സ്റ്റേ നീക്കണമെന്ന ആവശ്യം നിർമാതാക്കൾ ഉന്നയിച്ചെങ്കിലും ഉത്തരവിൽ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞത്. വെള്ളിയാഴ്ച ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കും. 

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഒാടെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെ നിർമാതാക്കൾ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. സിനിമയുടെ റിലീസിങ് തടയുന്നത് നിർമാതാവിനെ സാമ്പത്തികമായി ഇല്ലാതാക്കുമെന്നും ഏതെങ്കിലും മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നതല്ല സിനിമ എന്നുമായിരുന്നു അപ്പീലിലെ വാദം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !