യുകെ: യുകെയിലെ കവൻട്രിയിൽ മലയാളി യുവാവിനെ കാണാതായതായി റിപ്പോർട്ട്. വിഷ്ണു ജയകുമാർ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായത്.
കവൻട്രിയിലെ സ്വാൻ ലേക്കിന് സമീപമാണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.
വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയതായിരുന്നു വിഷ്ണു. തിരികെ വരാനായി ടാക്സി കാത്തുനിൽക്കുന്നതിനിടെയാണ് ഇയാളെ കാണാതായത് എന്നാണ് ലഭിക്കുന്ന വിവരം.
ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണു വീട്ടിലെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കുടുംബവും സുഹൃത്തുക്കളും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും അഭ്യർഥിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.