കോടതി തന്നെ നിയമവിരുദ്ധം, അംഗീകരിക്കാനാവില്ല.. ഇന്ത്യ, എങ്കിൽ യുദ്ധം എന്ന് പാകിസ്താന്‍

പാക്കിസ്ഥാന് വെള്ളം നൽകില്ല...അന്തരാഷ്ട്ര ആർബി ട്രേഷൻ കോർട്ട് അംഗീകരിക്കുന്നില്ല - ഇന്ത്യ. എങ്കിൽ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് പാക്കിസ്ഥാൻ..

ഇന്ത്യ - പാക്കിസ്ഥാൻ സിന്ധു നദീജല സന്ധി (IWT) അഥവാ Indus Waters Treaty , ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പല അന്താരാഷ്ട്രവേദികളിലും ഈ വിഷയം ഇപ്പോൾ ഉന്നയിക്കുകയാണ്. അതിന്റെ ഫലമായി ഹേഗിലെ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ പാക്കിസ്ഥാൻ ഫയൽ ചെയ്ത പെറ്റിഷനുമായി ബന്ധപ്പെട്ട് കോടതി  ആവശ്യപ്പെട്ട രേഖകൾ നൽകുന്നതിനും കോടതിയിൽ വിശദീകരണം നൽകുന്നതിനും തങ്ങൾ ബാദ്ധ്യസ്ഥരല്ലെന്നും ഈ കോടതി തന്നെ നിയമവിരുദ്ധമാണെന്നും  ഇന്ത്യ  പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. റദ്ദാക്കിയ കരാറിൽ വിശദീകരണം തേടാൻ ആർക്കും അധികാരമില്ലെന്നും അത്തരം ആവശ്യം തങ്ങൾ അംഗീകരി ക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

കശ്മീരിലെ കിഷൻഗംഗ, രത്‌ലെ ഹൈഡ്രോ-ഇലക്ട്രിക് പ്രോജക്ടുകളുടെ ഓപ്പറേഷനൽ റിക്കാർഡ് ഡാറ്റയാണ് അന്താരാഷ്ട്ര ട്രിബുണൽ ഇന്ത്യയോട് ആവശ്യപ്പെട്ടത്. 

രണ്ടു ജലവൈദ്യുത പദ്ധതികളിലും ഇപ്പോൾ അധിക അളവിൽ വെള്ളം ഉപയോഗിക്കുന്നതുമൂലം പാക്കിസ്ഥാന്റെ പല മേഖലകളിലും ജലദൗര്‍ലഭ്യത അനുഭവപ്പെടുകയാണ്. 1960 ൽ നിലവിൽ വന്ന IWT കരാർ കഴിഞ്ഞ വർഷം ഉണ്ടായ പഹൽഗാം ഭീകര ആക്രമണത്തെ തുടർന്നാണ് ഇന്ത്യ റദ്ദാക്കിയത്.

ഇന്ത്യ ഈ നില തുടർന്നാൽ തങ്ങളുടെ രാജ്യത്തോടുള്ള യുദ്ധപ്രഖ്യാപനമായി അത് കണക്കാക്കുമെന്നും മുന്നറി യിപ്പില്ലാതെ തങ്ങൾ ഇന്ത്യക്കു യുദ്ധത്തിലൂടെ മറുപടി നൽകുമെന്നും പാക്കിസ്ഥാൻ പ്രതിനിധി ഇന്നലെ ഹേ ഗിൽ പറയുകയുണ്ടായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !