അയര്‍ലണ്ടില്‍ പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം
ഇന്നലെ വൈകുന്നേരമാണ് ഇന്ത്യക്കാരനായ കാര്‍ത്തിക് സിയാങ്കൽ കുഴഞ്ഞു വീണുമരിച്ചത്, ഇന്നലെ വൈകുന്നേരം സർക്കിൾ കെ ഗാരേജിൽ വെച്ചാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി. അദ്ദേഹം ഒരു ടാക്സി ഡ്രൈവറായി, ജോലി ചെയ്യുകയായിരുന്നു, ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് ഒരാളെ പിക്കപ്പ് സമയത്ത് ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
തുടര്‍ നടപടികള്‍ക്ക് വേണ്ടി മൃതദേഹം ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡൽഹി സ്വദേശിയാണ് അദ്ദേഹം. കുടുംബത്തിലെ ഏക വരുമാനക്കാരനും അദ്ദേഹമാണ്. അദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന ചിലവുകള്‍ക്ക് സുഹൃത്തുക്കള്‍ ഒരു ഫണ്ടു സമാഹരണം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://gofund.me/770891457






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.