ഹംപി കൂട്ടബലാത്സംഗം: മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് ഗംഗാവതി കോടതി

 ഗംഗാവതി: രാജ്യമനസാക്ഷിയെ നടുക്കിയ ഹംപി കൂട്ടബലാത്സംഗ-കൊലപാതകക്കേസിലെ മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് കർണാടകയിലെ ഗംഗാവതി സെഷൻസ് കോടതി.

മല്ലേഷ് (ഹൻഡിമല്ല), സായ്, ശരണപ്പ എന്നിവരെയാണ് അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമെന്ന് നിരീക്ഷിച്ചു കൊണ്ട് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചത്.

ക്രൂരമായ കുറ്റകൃത്യം

2025 മാർച്ച് ആറിന് ഹംപിക്ക് സമീപമുള്ള സനാപുരയിലെ തുംഗഭദ്ര കനാലിനടുത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്രായേൽ സ്വദേശിയായ 27 കാരിയായ യുവതിയെയും ഹോംസ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗം ചെയ്യുകയും, തടയാൻ ശ്രമിച്ച വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്.

അന്ന് രാത്രി, പണം ആവശ്യപ്പെട്ട് പ്രതികൾ വിദേശ വിനോദസഞ്ചാരികളെയും ഹോംസ്റ്റേ ജീവനക്കാരെയും സമീപിക്കുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതോടെ മൂന്ന് പുരുഷ വിനോദസഞ്ചാരികളെ പ്രതികൾ തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ടു. തുടർന്ന് രണ്ട് സ്ത്രീകളെയും അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കനാലിൽ വീണവരിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും, ഒഡീഷ സ്വദേശിയായ സഞ്ചാരി മുങ്ങിമരിച്ചു. ഇയാളുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷമാണ് കണ്ടെടുത്തത്.

കോടതിയുടെ നിരീക്ഷണം

ഈ മാസം ഒമ്പതിന് പ്രതികൾ കുറ്റക്കാരാണെന്ന് ഗംഗാവതി ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷയെ ബാധിക്കുന്നതും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കിയതുമായ ഈ കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്ന് ജഡ്ജി നിരീക്ഷിച്ചു.

പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. മനുഷ്യത്വരഹിതമായ ഇത്തരം പ്രവർത്തികൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും വ്യക്തമാക്കിയാണ് കോടതി വധശിക്ഷ പ്രഖ്യാപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !