കൊച്ചി: എയർ സ്പേസ് അടച്ച് UAE, ഖത്തർ, ഒമാൻ. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ഏഴ് എമിറേറ്റുകൾ ചേർന്ന ഒരു ഫെഡറൽ ഭരണകൂടമാണ്: അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കരിപ്പൂർ, കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള പ്രധാന ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങളാണ് സർവീസുകൾ വേണ്ടെന്ന് വെച്ചത്. ഇതോടെ മലബാറിലും കൊച്ചിയിലും നിന്നുള്ള നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടങ്ങി.
പശ്ചിമേഷ്യയിലെ സംഘർഷം കാരണം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള നിരവധി ഗൾഫ് സർവീസുകൾ റദ്ദാക്കി. ഇറാൻ വ്യോമപാത അടച്ചതോടെ ഇൻഡിഗോ, ഒമാൻ എയർവേയ്‌സ്, എയർ ഇന്ത്യ തുടങ്ങിയ വിവിധ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചതിനാൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.
യാത്രക്കാർക്കായി സിയാൽ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യം പരിഗണിച്ച് വിമാനങ്ങൾ പുനക്രമീകരിച്ചിട്ടുണ്ടെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കുക:
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുടെ വെബ്‌സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ ഫ്ലൈറ്റ് കൃത്യസമയത്തുണ്ടോ എന്ന് ഉറപ്പുവരുത്തുക.
വിവരങ്ങൾ തേടുക:
സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ട് അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സൗകര്യം കമ്പനികൾ നൽകുന്നുണ്ടോ എന്ന് അന്വേഷിക്കുക.
- പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.
- ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി.
- വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്.
- 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസൽഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി.
മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.
കരിപ്പൂരിൽ റദ്ദാക്കിയ പ്രധാന വിമാനങ്ങൾ:
ഇൻഡിഗോ
- ഉച്ചയ്ക്ക് 2:05-നുള്ള കരിപ്പൂർ - ദുബൈ സർവീസ്.
- വൈകിട്ട് 4:25-നുള്ള കരിപ്പൂർ - ജിദ്ദ സർവീസ്.
- നാളെ പുലർച്ചെ 1:35-നുള്ള കരിപ്പൂർ - അബുദാബി സർവീസ്.
എയർ ഇന്ത്യ
- ഉച്ചയ്ക്ക് 2:10-നുള്ള കരിപ്പൂർ - ദുബൈ സർവീസ്.
- രാത്രി 7:40-നുള്ള കരിപ്പൂർ - റിയാദ് സർവീസ്.
- രാത്രി 7:50-നുള്ള കരിപ്പൂർ - ജിദ്ദ സർവീസ്.
- രാത്രി 8:25-നുള്ള കരിപ്പൂർ - ദമ്മാം സർവീസ്.
ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടർന്ന് എയർ ഫ്രാൻസ്, കെഎൽഎം, ജപ്പാൻ എയർലൈൻസ്, ലുഫ്താൻസ, വിർജിൻ അറ്റ്ലാന്റിക്, വിസ് എയർ എന്നിവ മിഡിൽ ഈസ്റ്റിലുടനീളമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.
ഇറാനും ഇറാഖും തമ്മിലുള്ള വ്യോമാതിർത്തി ശൂന്യമായിരുന്നു, സംഘർഷത്തിന്റെ ഫലമായി വിമാനക്കമ്പനികൾ ഇസ്രായേൽ, ലെബനീസ്, ജോർദാൻ, ഇറാഖി, ഇറാനിയൻ വ്യോമാതിർത്തികൾ ഒഴിവാക്കി.
ലുഫ്താൻസയും വിസ് എയറും മാർച്ച് 7 വരെ വിമാന സർവീസുകളോ വ്യോമാതിർത്തി ഉപയോഗമോ നിർത്തിവച്ചു, അതേസമയം മറ്റ് എയർലൈനുകൾ കൂടുതൽ ഷെഡ്യൂൾ അവലോകനങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് നടത്തുമെന്ന് പറഞ്ഞു.
ടെൽ അവീവ്, ബെയ്‌റൂട്ട്, ദുബായ്, അബുദാബി, അമ്മാൻ, ദോഹ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തവയിൽ ഉൾപ്പെടുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.