സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്നു ഭീഷണി ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും..

കൊച്ചി :ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അസ്വാഭാവിക മരണം സംഭവിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിക്കു മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്നു ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു.

റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിനു വിധേയമായിരുന്നു. റോയ് അടക്കം 6 റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമർപ്പിച്ച വിശദ റിപ്പോർട്ട് ഇക്കണോമിക് ഇന്റലിജൻസ് കൗൺസിലിന്റെ പരിഗണനയ്ക്കും വന്നു. തുടർനടപടികളുടെ ഭാഗമായി ഇതിൽ 4 കമ്പനികളുടെ കണക്കുകൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചത്.

പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനൊപ്പം കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും റോയിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സമാന്തര അന്വേഷണം നടത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !