മരണശേഷം ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തൽ, പുറത്ത് വരുന്നത് പോലീസിനെ പോലും ഞെട്ടിക്കുന്ന വൈകൃതങ്ങൾ

കോഴിക്കോട് : മോരിക്കര റോഡിലെ ഇൻഡസ്ട്രിയിൽ വർക്‌ഷോപ്പിൽ കഴിഞ്ഞ മാസം 24ന് കൊല്ലപ്പെട്ട യുവതി, മരണശേഷം ശേഷം 3 തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വർക്‌ഷോപ്പിൽ നിന്നു ലഭിച്ചു. വർക്‌ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി പ്രതി വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖൻ പൊലീസിനോടു പറഞ്ഞു.വർക്‌ഷോപ്പിലെ 3 മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ വൈശാഖൻ നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്നു പൊലീസ് പറഞ്ഞു. 

ജ്യൂസിൽ മയക്കുമരുന്നു കലർത്തി കുടിപ്പിച്ച ശേഷം മർദിച്ചവശയാക്കി. കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചു. കെട്ടഴിച്ചു കിടത്തിയ ശേഷം 2 തവണ പീഡിപ്പിച്ചതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി.യുവതിയുമായി 10 വർഷത്തോളം വൈശാഖൻ ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതിനിടെ, പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്തത്. മറ്റു പെൺകുട്ടികളുടെയും ജീവിതം തകരാതിരിക്കാൻ സംഭവം പുറത്തറിയിക്കുമെന്ന് യുവതി രണ്ടു മാസം മുൻപ് വൈശാഖനോട് പറഞ്ഞിരുന്നു.

യുവതിയുടെ പിണക്കം മാറ്റി വീണ്ടും തന്റെ വരുതിയിലാക്കാൻ പണവും ജോലിയും നൽകി. തുടർന്നു ഫാഷൻ ഡിസൈനിങ് പഠനത്തിനു ചേർത്തെങ്കിലും യുവതി അകലം പാലിച്ചു. യുവതിയെ വശീകരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ആഭിചാര ക്രിയകൾ ഉൾപ്പെടെ ചെയ്തെങ്കിലും അവർ എതിർത്തു.കഴിഞ്ഞ 21നും 22നും രണ്ടു പേരും കല്ലായിയിലെ കൗൺസലിങ് സെന്ററിലെത്തി സംസാരിച്ചെങ്കിലും യോജിച്ചില്ല. 

യുവതി കൗൺസലറോട് ഒപ്പമുള്ളത് ഭർത്താവല്ല, സുഹൃത്താണെന്ന് പറഞ്ഞതോടെ വൈശാഖൻ യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധം തുടരാനില്ലെന്നു യുവതി പറഞ്ഞു. തലേന്നു ഭീഷണിപ്പെടുത്തിയ വിവരം യുവതി ഡയറിയിൽ എഴുതിയതു ഫോട്ടോയെടുത്ത് കൗൺസലർക്കു 24ന് രാവിലെ അയച്ചു നൽകി. ‘ഒരിക്കലും ഞാൻ ആത്മഹത്യ ചെയ്യില്ല. ഇത്തരം ഒരു ഗതികേട് മറ്റു പെൺകുട്ടികൾക്കു വരാൻ പാടില്ല. 

അഥവാ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കും’ – ഈ ഡയറിക്കുറിപ്പെഴുതി 3 മണിക്കൂറിനകം യുവതി കൊല്ലപ്പെട്ടതായി തെളിഞ്ഞു. ഡയറിക്കുറിപ്പെഴുതിയ സമയവും ഒപ്പും ഇതിലുണ്ടായിരുന്നു. ഈ ഡയറി ബാഗിൽ വച്ചാണു യുവതി മോരിക്കരയിലേക്കു പുറപ്പെട്ടത്. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് നേടിയ വിവരത്തെ തുടർന്നാണ് യുവതിക്ക് ഉറക്കഗുളിക നൽകിയത്. 

പ്രതി വൈശാഖനെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഹരീഷ്, സഹദ്, ബിജു എന്നിവർ രണ്ടു ദിവസമായി ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്.തടമ്പാട്ട് താഴത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ വൈശാഖൻ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. ഇതിലെ ദൃശ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. 

മരണശേഷം, യുവതിയുടെ മൃതദേഹവുമായി വൈശാഖനും ഭാര്യയും ആശുപത്രിയിൽ എത്തിയെങ്കിലും വൈശാഖൻ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതായും പൊലീസ് കണ്ടെത്തി. പ്രതിക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയുടെ സംശയവും ഇടപെടലുമാണു വൈശാഖനെ കുടുക്കിയത്. ഇതിനിടെ, വർക്‌ഷോപ് പൊലീസ് പൂട്ടി സീൽ ചെയ്തു. 

ആശുപത്രി അധികൃതരും അവരുടെ സംശയം പൊലീസിനെ അറിയിക്കുകയും പ്രതി കടന്നുകളയാതിരിക്കാൻ നിർദേശിക്കുകയും ചെയ്തു. പൊലീസ് ക്രൈം ഫയലുകളിൽ 25 വർഷത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ച രണ്ടാമത്തെ സംഭവമാണു മോരിക്കരയിലേത്. ചങ്ങനാശ്ശേരി കുറുമ്പനാട് മൃതദേഹത്തെ പീഡിപ്പിച്ച സംഭവമാണ് 25 വർഷം മുൻപ് നടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !