ന്യൂഡൽഹി :രാജ്യസഭയിൽ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് സംസാരിക്കവേ തന്റെ കൃത്രിമക്കാലുകൾ ഊരിയെടുത്ത് ഡെസ്കിൽ വച്ച് സി. സദാനന്ദൻ എംപി.
ഇപ്പോൾ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎമ്മാണോ 31 വർഷങ്ങൾക്ക് മുൻപ് തന്റെ കാൽ വെട്ടിയെടുത്തതെന്ന് ചോദിച്ചുകൊണ്ടായിരുന്നു സദാനന്ദൻ തന്റെ കൃത്രിമക്കാൽ ഊരിയെടുത്ത് സഭയുടെ ഡെസ്കിൽ വച്ചത്.എന്നാൽ ഈ പ്രവൃത്തി സഭയുടെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് കേരളത്തിൽനിന്നുള്ള ജോൺ ബ്രിട്ടാസ് സഭാധ്യക്ഷന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി സി. രാധാകൃഷ്ണന്റെ ആവശ്യപ്രകാരം സദാനന്ദൻ ഡെസ്കിൽ വച്ച കൃത്രിമക്കാലുകൾ താഴ്ത്തിവച്ചു.
ജോൺ ബ്രിട്ടാസിനു അസഹിഷ്ണുതയാണെന്നും സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രസംഗത്തിൽ സി. സദാനന്ദൻ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.