എംഎൽഎ സർവീസ് ആർമി നിർമ്മിച്ചുനൽകുന്ന വീടിന്റെ താക്കോൽദാന കർമ്മം

പൂഞ്ഞാർ;അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള  നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന 15-)മത് വീടിന്റെ താക്കോൽദാന കർമ്മം ഈരാറ്റുപേട്ട കടുവാമുഴിയിൽ 15-)o തിയതി ഞായറാഴ്ച രാവിലെ 11. 30ന്  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും.

ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി.പി നാസർ മുഖ്യപ്രഭാഷണവും, കടുവാമൂഴി  നൂർ മസ്ജിദ് ഇമാം ഇബ്രാഹിംകുട്ടി മൗലവി അനുഗ്രഹ പ്രഭാഷണവും നടത്തും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി  നദീർ മൗലവി, കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് സക്കീർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.എം.എ ഖാദർ  തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 

വാർഡ് കൗൺസിലർ റസ്‌ന ഹസീര്‍, എംഎൽഎ സർവീസ് ആർമി ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി, സാജു പുല്ലാട്ട് , പിപിഎം നൗഷാദ്, ജാൻസ് വയലിക്കുന്നേൽ,ഡോ. ആൻസി ജോസഫ്, ബിനോയ് സി. ജോർജ്, അലൻ വാണിയപുര, ഡേവിസ് പാമ്പ്ലാനി  തുടങ്ങി  രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ  പങ്കെടുക്കും.

കഴിഞ്ഞ 5 വർഷക്കാലമായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക,സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സന്നദ്ധ സംഘടനയാണ് എംഎൽഎ സർവീസ് ആർമി. വിദ്യാഭ്യാസരംഗത്ത് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്, കിടപ്പുരോഗികൾക്ക് ചികിത്സാ ധനസഹായം നൽകുന്ന കാരുണ്യ സ്പർശം പൂഞ്ഞാർ പദ്ധതി. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന  പൂഞ്ഞാർ ജോബ്സ് ഓൺലൈൻ പോർട്ടൽ, കാർഷിക രംഗത്തെ മുന്നേറ്റം ലക്ഷ്യമാക്കി ഫല സമൃദ്ധി   പദ്ധതി, വിദ്യാഭ്യാസ-ചികിത്സാ ധനസഹായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കൈത്താങ്ങ് എന്നീ പദ്ധതികളോടൊപ്പമാണ് കാരുണ്യ ഭവന നിർമ്മാണ പദ്ധതിയും നടപ്പിലാക്കുന്നത്.   

ഈ പദ്ധതി പ്രകാരം ഇതിനോടകം കൂട്ടിക്കൽ പ്രളയ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകിയ  11 വീടുകൾ ഉൾപ്പെടെ ആകെ 14 വീടുകൾ ഇതിനോടകം നിർമ്മിച്ച് താക്കോൽ കൈമാറി കഴിഞ്ഞു. ഇപ്പോൾ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 വീടുകളുടെ നിർമാണം നടന്നുവരികയാണ്. ഇതിൽ ആദ്യം പൂർത്തീകരിച്ചതാണ്  കടുവാമൂഴിയിൽ നിർമ്മിച്ച വീട്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ഉദാരമനസ്കാരായ വ്യക്തികളുടെ സഹകരണത്താലുമാണ് ഇത്തരം സേവന-സന്നദ്ധ പ്രവർത്തനങ്ങൾ  നടപ്പിലാക്കുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !