തിരുവനന്തപുരം :നോർക്ക റൂട്സസിന്റെ നഴ്സിങ് റിക്രൂട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരള വഴി ജർമനിയിലെ 250 ഒഴിവുകളിലേക്ക് ഫെബ്രുവരി 23 വരെ അപേക്ഷ നൽകാം.
യോഗ്യത: ബിഎസ്‌സി/ ജനറൽ നഴ്സിങ്. ബിഎസ്‌സി/ പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുളളവർക്ക് ഒരു വർഷവും, ജനറൽ നഴ്സിങ് പാസായവർക്ക് 3 വർഷവും പരിചയം വേണം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ക്ലിനിക്കൽ മേഖലയിൽ ജോലി ചെയ്തവരാകണം. അപേക്ഷിക്കുന്ന സമയത്ത് പരമാവധി കരിയർ ഗ്യാപ് ഒരു വർഷത്തിലധികമാകരുത്. ∙ പ്രായം (2026 മേയ് 31ന്): 36 കവിയരുത്.അപേക്ഷകർക്ക് ജർമൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല. പ്രാഥമിക തല അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ജർമൻ ഭാഷയിൽ ബി 1 ലെവൽ പരിശീലനം നേടണം. എ2 ലെവലിൽ 70% നേടുന്നവരെ പ്രോഗ്രാമിൽ ഉൾപ്പെടുത്തി കോഴ്സ് ഫീ തിരികെ നൽകും.70% മാർക്കോടെ ബി1 ലെവൽ പൂർത്തിയാകുന്ന മുറയ്ക്ക് കോഴ്‌സ് ഫീയുടെ ബാക്കി തുക തിരികെ നൽകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ എല്ലാ ചെലവുകളും സൗജന്യം. അപേക്ഷ നൽകാൻ www.norkaroots.kerala.gov.in, www.nifl.norkaroots.org. ഫോൺ: 0471 2770577







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.