കാസർകോട്: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കടപ്പുറം ബാവനഗർ ഇല്യാസ് നഗറിലെ ഇബ്രാഹിം (62) ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ മറിയത്തെ (55) മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മറിയത്തിന്റെ തലയിലാണ് വെട്ടേറ്റത്. നിലവിളിയും ബഹളവും കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ ഇബ്രാഹിം വീട്ടിൽനിന്ന് ഇറങ്ങി ഓടി. വീടിനകത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് മറിയത്തെ കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് കൊണ്ടുപോയി.
സംഭവത്തിനു പിന്നാലെ കാണാതായ ഇബ്രാഹിമിനെ അന്വേഷിച്ചപ്പോഴാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കൃത്യത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം നടത്തുകയാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.