പി.ആർ. അപേക്ഷകർ ജാഗ്രതൈ: കുടുംബാംഗങ്ങളുടെ വിവരം മറച്ചുവെച്ചാൽ പണികിട്ടും!

കാനഡ :പി.ആർ. അപേക്ഷകർ ജാഗ്രതൈ: കുടുംബാംഗങ്ങളുടെ വിവരം മറച്ചുവെച്ചാൽ പണികിട്ടും!ട്ടാവ: കാനഡയിൽ സ്ഥിരതാമസത്തിന് (Permanent Residence) അപേക്ഷിക്കുന്നവർ കുടുംബാംഗങ്ങളുടെ വിവരങ്ങൾ നൽകുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

പങ്കാളിയോ മക്കളോ നിങ്ങളോടൊപ്പം കാനഡയിലേക്ക് വരുന്നില്ലെങ്കിൽ പോലും അവരുടെ വിവരങ്ങൾ അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം. ഇങ്ങനെ വെളിപ്പെടുത്താതിരിക്കുന്നത് ഭാവിയിൽ അവരെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള നിങ്ങളുടെ അവസരം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയേക്കാം.

കാനഡ ഇമിഗ്രേഷൻ നിയമപ്രകാരം പങ്കാളി, 22 വയസ്സിന് താഴെയുള്ള അവിവാഹിതരായ മക്കൾ, പങ്കാളിയുടെ മുൻബന്ധത്തിലുള്ള മക്കൾ എന്നിവരെല്ലാം ആശ്രിതരുടെ പട്ടികയിൽ വരും. ഇവർ കൂടെ വരുന്നില്ലെങ്കിൽ പോലും എല്ലാവർക്കും ഇമിഗ്രേഷൻ മെഡിക്കൽ പരിശോധന നിർബന്ധമാണ്. കുടുംബത്തെ മുഴുവനായി ഒരു യൂണിറ്റായി പരിഗണിച്ചാണ് കാനഡ ആരോഗ്യപരമായ യോഗ്യത നിശ്ചയിക്കുന്നത്. 2025 ഓഗസ്റ്റ് മുതൽ എക്സ്പ്രസ് എൻട്രി അപേക്ഷകർ കുടുംബാംഗങ്ങളുടെ മെഡിക്കൽ ഫലം മുൻകൂട്ടി തന്നെ സമർപ്പിക്കേണ്ടതുണ്ട്.

കൂടുതൽ പോയിന്റുകൾ ലഭിക്കാനായി പങ്കാളി കൂടെ വരുന്നില്ലെന്ന് (Non-accompanying) അപേക്ഷയിൽ തെറ്റായി രേഖപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്. ജോലി സംബന്ധമായോ മറ്റ് അടിയന്തര സാഹചര്യങ്ങൾ മൂലമോ അല്ലാതെ ഇത്തരത്തിൽ വിവരം നൽകുന്നത് ‘മിസ്റപ്രസന്റേഷൻ’ ആയി കണക്കാക്കും. 

ഇത് പി.ആർ അപേക്ഷ നിരസിക്കപ്പെടുന്നതിനും അഞ്ച് വർഷം വരെ കാനഡയിലേക്ക് പ്രവേശന വിലക്ക് ലഭിക്കുന്നതിനും കാരണമാകും. അതിനാൽ അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകാൻ അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !