പഞ്ചാബ് : ബത്തിൻഡ-ഫാസിൽക്ക ഹൈവേയിൽ സ്യൂട്ട് കേസിനുള്ളിൽ പാതി കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 35 കാരൻ അറസ്റ്റിൽ.
മൊഗ ജില്ലയിലെ ഭാഗപുരാണ സ്വദേശിനിയും ബത്തിൻഡയിൽ താമസക്കാരിയുമായ സപ്ന (മാലിക്) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 11 നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.സപ്നയുടെ സുഹൃത്തായ പ്രിൻസ് കുമാറാണ് കൊലപാതകം നടത്തിയത്. ഫെബ്രുവരി 9 ന് സുർഖ്‌പീർ റോഡിലെ സ്വന്തം വീട്ടിൽ വെച്ച് ഇയാൾ സപ്നയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം രണ്ട് ദിവസം വീട്ടിൽ തന്നെ സൂക്ഷിച്ച പ്രതി, പിന്നീട് മൃതദേഹം കത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പാതി കരിഞ്ഞ മൃതദേഹം സ്യൂട്ട് കേസിനുള്ളിലാക്കുകയായിരുന്നു.രാത്രിയിൽ പ്രതി തന്റെ കാറിൽ മൃതദേഹം ഹൈവേയിൽ ഉപേക്ഷിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു.
പ്രതി തനിച്ചാണ് കൃത്യം നിർവഹിച്ചതെന്ന് ബത്തിൻഡ സീനിയർ പോലീസ് സൂപ്രണ്ട് ജ്യോതി യാദവ് ബെയിൻസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.