സർക്കാർ ജീവനക്കാർക്ക് ശനിയും ഞായറും അവധി,തീരുമാനത്തിന് സർവീസ് സംഘടനകളുടെ അംഗീകാരം

തിരുവനന്തപുരം :സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കുന്നതിന് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകാരം നല്‍കി.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് സര്‍വീസ് സംഘടനാ ഭാരവാഹികള്‍ നിലപാട് അറിയിച്ചത്. വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. തീരുമാനം നടപ്പായാല്‍ ശനിയാഴ്ച കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി ലഭിക്കും. 5 ദിവസം പ്രവൃത്തിസമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. 

എന്നാല്‍ അവധിയും കാഷ്വല്‍ ലീവും വെട്ടിച്ചുരുക്കാന്‍ അനുവദിക്കില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. പ്രത്യേക ജോലി സാഹചര്യം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ക്രമീകരണം വേണമെന്നും പ്രതിനിധികള്‍ പറഞ്ഞു. രാവിലെ പ്രവൃത്തിസമയം മാറ്റുമ്പോള്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിക്കണം. 

ജീവനക്കാര്‍ എത്തുന്നതിന് അനുസരിച്ച് സമയക്രമം മാറ്റാനുള്ള സൗകര്യം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണ കമ്മിഷനും ഭരണ പരിഷ്‌കരണ കമ്മിഷനും ആഴ്ചയില്‍ അഞ്ചു ദിവസത്തെ അവധി നിർദേശം നേരത്തെ തന്നെ മുന്നോട്ടു വച്ചിരുന്നു. രണ്ടു തവണ മാറ്റിവച്ച ശേഷമാണ് ഇന്ന് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !