പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം 30 ൽ അധികം പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

ഇസ്‌ലാമാബാദ്∙ നഗരത്തിലെ ആരാധനാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു.

169 പേർക്ക് പരുക്കേറ്റു. ഷെഹ്‌സാദ് ടൗൺ ഏരിയയിലുള്ള തർലായ് ഇമാംബാർഗയിലാണ് സ്ഫോടനമുണ്ടായത്.

ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ ഗാർഡുകൾ അക്രമിയെ തടഞ്ഞതിനാൽ, വിശ്വാസികൾ ഉണ്ടായിരുന്ന പ്രധാന ഹാളിലേക്ക് കടക്കാൻ കഴിഞ്ഞില്ലെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ കവാടം തകർന്നു. അടുത്തുള്ള കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സ്ഫോടന സ്ഥലത്ത് ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി.

2025 നവംബർ 11ന് ഇസ്‌ലാമാബാദിലെ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതിക്ക് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതിൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അപലപിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, പരുക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !