പുലിയന്നൂർ ശ്രീമഹാദേവ ക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 09 മുതൽ 16 വരെ

പാലാ: പുലിയന്നൂർ ശ്രീമഹാദേവ ക്ഷേത്രം തിരുവുത്സവം ഫെബ്രുവരി 09 മുതൽ 16 വരെ നടക്കും.

ഫെബ്രുവരി 09 തിങ്കളാഴ്ച വൈകിട്ട് 5 മുതൽ ഭജന, 5.45 മുതൽ കൽപ്പാത്തി ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന തായമ്പക, പുഷ്പാലങ്കാരം, രാത്രി 8.00 ന് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരി മനയത്താറ്റ് ഇല്ലം, മേൽശാന്തി ബ്രഹ്മശ്രീ എം.ഡി നാരായണൻ നമ്പൂതിരി മുണ്ടക്കൊടി ഇല്ലം എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. ശേഷം 8.15 ന് കൊടിയേറ്റ് സദ്യ. 8.30 മുതൽ നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന 'സാന്ദ്രാനന്ദലയം'. 9.00 ന് ദിക്ക് കൊടി.

ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 3 മണിക്ക് നിർമ്മാല്യ ദർശനത്തോടെ ആരംഭം. രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളിപ്പ്, ഗജരാജൻ അക്കിക്കാവ് കാർത്തികേയൻ തിടമ്പേറ്റും. തുടർന്ന് പഞ്ചവാദ്യം, 9.00 ന് കാവടി ഘോഷയാത്ര കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നു പുറപ്പെടും. 11.00 മുതൽ മഹാപ്രസാദ ഊട്ട് നടക്കും. 12.30 ന് കാവടി അഭിഷേകം, 1.00 ന് കുറത്തിയാട്ടം, 3.00 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 5 മുതൽ പഞ്ചവാദ്യം, 6.15 ന് ദീപാരാധന, ചുറ്റുവിളക്ക്, 9.15 മുതൽ നൃത്തനാടകം ശാകുന്തളം അരങ്ങേറും.

ഫെബ്രുവരി 16 ന് വൈകിട്ട് 5 ന് കൊടിയിറക്ക് നടക്കും. രാത്രി 11 ന് ആറാട്ട് എതിരേൽപ്പ്, ദീപക്കാഴ്ച്ചയോടെ ഉത്സവം സമാപിക്കും.

മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദേവസ്വം ഭരണസമി തിയംഗങ്ങളായ ഇ വി സുബ്രഹ്മണ്യൻ നമ്പൂതിരി (ഇളമ്പിലാക്കാട് ഇല്ലം), ടി.ജെ പരമേശ്വരൻ (തുരുത്തിപ്പള്ളി ഇല്ലം), ഇ.വി ഹരി ഇണ്ടൻതുരുത്തി ഇല്ലം) എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !