ശിവരാത്രി ദിനത്തിൽ സ്വർണ്ണമോഷണം., യുവതി അറസ്റ്റിൽ..!

കൊല്ലം: അഞ്ചലിൽ ബസ്സിൽ നിന്നും കുഞ്ഞിൻ്റെ  സ്വർണ്ണ കൊലുസ് മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ സ്വദേശിനി സബീനയാണ് അറസ്റ്റിലായത്.

ശിവരാത്രി ദിനത്തിൽ അഞ്ചൽ ആർ . ഓ ജംഗ്ഷനിൽ നിന്നും പകൽ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോകുന്ന സ്വകാര്യബസ്സിൽ നിന്നുമാണ് കുഞ്ഞിൻ്റെ മുക്കാൽ പവൻ വരുന്ന സ്വർണ്ണ കൊലുസ് മോഷ്ടിച്ചത്. കോട്ടുക്കൽ സ്വദേശിനി അസ്നിയുടെ മകൾ അസ്ലീൻ്റ കൊലുസ് ആണ് മോഷ്ടിച്ചത്. 

കൊലുസ് നഷ്ടപ്പെട്ട വിവരം അസ്നി ബസ് ജീവനക്കാരെ അറിയിക്കുകയും ബസ് ജീവനക്കാൻ പോലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സബീനെ ബസ്സിൽ കണ്ടപ്പോൾ തന്നെ പോലീസിന് പ്രതിയെ പിടികിട്ടി. ബസ് അഞ്ചൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് സബീനയെ വ്യക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണ മോഷ്ടിച്ചത് സബീന ആണെന്ന് പോലീസിന് വ്യക്തമായത്.

സബീന ഇതിനുമുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ഉടമയ്ക്ക് സ്വർണം തിരികെ നൽകി സബീന തടി തപ്പുന്നതാണ് പതിവ് രീതി. എന്നാൽ ഈ കേസിൽ അസ്നി പരാതിയിൽ ഉറച്ചു നിന്നതോടെ കൂടിയാണ് പോലീസ് സംഭവത്തിൽ  സബീനയ്ക്ക് എതിരെ  കേസ് രജിസ്റ്റർ ചെയ്തത്.  കഴിഞ്ഞവർഷം അഞ്ചൽ പനഞ്ചേരി ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര ഇടയ്ക്ക്  കുഞ്ഞിൻ്റെ സ്വർണ്ണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരിന്നു.  

ഉടമയ്ക്ക് സ്വർണം തിരികെ നൽകിയതോടെ പരാതിയില്ല എന്ന് ഉടമ പറഞ്ഞതിനെ തുടർന്നാണ് കേസെടുക്കാതെ അന്ന് സബീനയെ പോലീസ് കേസ് എടുക്കാൻ ആകാതെ വിട്ടയച്ചത്. അഞ്ചൽ പ്രദേശത്തെ  അഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകളിൽ നിത്യ സന്ദർശകയായിരുന്നു സബീന.കുട്ടികളുടെയും സ്ത്രീകളുടെയും ദേഹത്ത് കിടക്കുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപരമായി മോഷ്ടിച്ച് മുങ്ങുന്നത് സബീനയുടെ പതിവ് രീതിയാണ് .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !