മദ്യപർക്ക് ആശ്വാസം പകരുന്ന നീക്കവുമായി സർക്കാർ..!

തിരുവനന്തപുരം : സംസ്ഥാനത്തു ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു.

ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കാനാണ് നീക്കം. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ‌ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് രാത്രി 12 വരെ പ്രവർത്തിക്കാം. 

അതേസമയം അതിനു സമീപപ്രദേശത്തുള്ള ബാറുകൾക്ക് ഇതു ബാധകമായിരുന്നില്ല. ഇതിൽ ബാറുടമകൾ പ്രതിഷേധമറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എല്ലാ ബാറുകളുടെയും പ്രവർത്തന സമയം നീട്ടാനുള്ള ആലോചന. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാനുള്ള അനുമതി നൽകിയേക്കുമെന്നും സൂചനയുണ്ട്. 

ബിസിനസ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രത്യേക ചർച്ചകൾ, മേളകൾ, കൂടിച്ചേരലുകൾ എന്നിവയുടെ ഭാഗമായി പുലർച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതിയുണ്ട്. ഇതിനായി പ്രത്യേകം ഫീസ് നൽകേണ്ടി വരും. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാർ ലൈസൻസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 289 ബവ്കോ ഔട്‌ലെറ്റുകൾക്കു പുറമേയാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !