പാലായുടെ മുഖച്ഛായ മാറ്റുന്ന ടൂറിസം പദ്ധതിയുമായി നഗരസഭ..!

പാലാ:ലണ്ടൻ ബ്രിഡ്ജ് എന്നത് റിവർവ്യൂ റോഡിൽ നിന്ന് ളാലം തോടിന്റെ മറുവശത്തേക്ക് ടൂറിസം ഉന്നമനത്തിനായി നിർമ്മിച്ച പാലമാണല്ലോ..

ഇപ്പോൾ മുനിസിപ്പാലിറ്റി ലണ്ടൻ ബ്രിഡ്ജ് അവസാനിക്കുന്ന ഭാഗത്ത് നിന്ന് തോണി കടവ് ഭാഗത്തേക്ക് മീനച്ചിൽ ആറിന് കുറുകെ ഒരു തൂക്കുപാലം നിർമ്മിക്കുന്ന പദ്ധതി തയ്യാറാക്കി  മുന്നോട്ട് പോകുന്നതിന് തീരുമാനം എടുത്തിരിക്കുന്നതായും കൗൺസിൽ യോഗം അതിന് തീരുമാനം എടുത്തതായും നഗരസഭ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.

നഗരസഭയുടെ ഈ പദ്ധതി നടപ്പായാൽ പാലായിലെ വിനോദസഞ്ചാര മേഘലയിൽവലിയ പ്രോത്സാഹനമാകുകയും, തെക്കേക്കര പ്രദേശത്തെയും ടൗൺ ഭാഗത്തെയും കൂടുതൽ സുലഭമായി ബന്ധിപ്പിക്കാനാകുകയും ചെയ്യും എന്നതിൽ സംശയമില്ല.

വിനോദസഞ്ചാര വകുപ്പ് പലതവണ London bridge ടെൻഡർ നടപടികൾക്ക് ശ്രമിച്ചെങ്കിലും അത് വിജയിച്ചിട്ടില്ല. നിലവിൽ ഈ പദ്ധതിയുടെ പരിപാലനവും മേൽനോട്ടവും സംബന്ധിച്ച ചുമതല മുനിസിപ്പാലിറ്റിക്ക് ലഭിച്ചിട്ടില്ല. അതിനായി സർക്കാരിനോട് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കത്തുകൾ അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.

ഈ പദ്ധതി യാഥാർഥ്യമായാൽ അത് ലണ്ടൻ ബ്രിഡ്ജിന് കൂടി ശാപമോക്ഷമാകും എന്ന് കരുതുന്നു.. എന്നിരുന്നാലും വിവിധ വകുപ്പുകളുടെ അനുമതി, സാമ്പത്തിക ബാധ്യതകൾ നിറവേറ്റൽ എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ മുന്നിലുണ്ട്.

ആദ്യ ഘട്ടമായി  പാലാ നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 79 ലക്ഷം രൂപ മാറ്റിവെച്ചിട്ടാണ് തൂക്കുപാലം വിഭാവനം ചെയ്തിരിക്കുന്നത്..പദ്ധതി പൂർത്തിയാക്കുന്നതിനായി വിദഗ്ധരുടെ അഭിപ്രായവും വിവിധ വകുപ്പുകളുടെ അനുമതിയും അനിവാര്യമാണ്. സാങ്കേതികമായും നിയമപരമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. 

ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.5 കോടിയിൽപ്പരം മുതൽ മുടക്കി നിർമ്മിച്ച, ജനത്തിന് പ്രയോജനം ഇല്ലാത്ത നിലവിലെ ടൂറിസം പദ്ധതിക്ക് ഈ തൂക്കുപാലം പുത്തൻ ഉണർവാകും.. പാർക്കിംങ്ങ് സൗകര്യം ഇല്ലാത്തതിനാൽ നിലവിലെ ലണ്ടൻ ബ്രിഡ്ജ് പദ്ധതി പൂർണ്ണ പരാജയമാണ്..കുട്ടികൾ ഉൾപ്പെടെ ജനങ്ങൾക്ക് നിലവിൽ ഈ ലണ്ടൻ ബ്രിഡ്ജ് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.. 

മണ്ടൻ ബ്രിഡ്ജ് എന്ന് പൊതുജനങ്ങൾ ആക്ഷേപിക്കുന്നു.. എന്നാൽ ഈ തൂക്കുപാലം യാഥാർത്ഥ്യമായാൽ തോണിക്കടവ് ഭാഗത്ത് പാർക്കിംങ്ങ് സൗകര്യം ലഭിക്കും.. ടൂറിസത്തിന്റെ സാധ്യതകൾ പൂർണ്ണമായും വിനിയോഗിക്കാൻ പറ്റും എന്ന് നഗര സഭ കരുതുന്നു.. ഈ പദ്ധതി നഗരസഭ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിനും ആലോചിക്കുന്നതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പ്രസ്ഥാവനയിൽ അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !