ശബരിമല സ്വർണക്കൊള്ള; തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എംവി ഗോവിന്ദൻ; മൃദുസമീപനം സ്വീകരിച്ച് കോൺഗ്രസ്

കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ രൂക്ഷ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.എസ്‌ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കയറ്റിയത് കെ.സി. വേണുഗോപാലാണെന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.‘’പോറ്റിയെ കേറ്റിയേതാരപ്പാ... നിങ്ങൾ എല്ലാവരും കൂടി ചോദിച്ചില്ലേ. അന്ന് നിങ്ങൾ എന്താ പറഞ്ഞേ സഖാക്കളാണപ്പാ. ഇപ്പോഴോ മനസ്സിലായില്ലേ? കെ.സി വേണുഗോപാൽ ആണപ്പ’’, എം.വി ഗോവിന്ദൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം പുകയുകയാണ്.തന്ത്രിയെ തള്ളി സിപിഎമ്മും മൃദുസമീപനം സ്വീകരിച്ച് കോൺഗ്രസും രംഗത്തെത്തിയതോടെ വിഷയം പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. കണ്ഠര് രാജീവരെ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്ത നടപടി സംശയാസ്പദമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും ദേവസ്വം മന്ത്രി വി.എൻ. വാസവനിലേക്കും എത്താതിരിക്കാനാണ് തന്ത്രിയെ കരുവാക്കിയതെന്നും മന്ത്രിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്ത്രിയെ 41 ദിവസം ജയിലിൽ പാർപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !