അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി ഇഡി; നടപടി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ 'അബോഡ്' എന്ന വീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 17 നിലകളുള്ള, 66 മീറ്റർ ഉയരമുള്ള ഈ ആഡംബര വീട് മുംബൈയിലെ പാലി ഹിൽ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി(RCOM) ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (PMLA) പ്രകാരമാണ് ഈ ബഹുനില വീട് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം 3,716.83 കോടി രൂപയാണെന്ന് ഇഡി അധികൃതർ വ്യക്തമാക്കി.

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് അനിൽ അംബാനി ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യഘട്ട ചോദ്യം ചെയ്യലിന് അനിൽ അംബാനി ഹാജരായത്.ഈ കേസിൽ ഇതുവരെ കണ്ടുകെട്ടിയ ആസ്തിയുടെ മൊത്തം മൂല്യം ഏകദേശം 15,700 കോടി രൂപയായി ഉയർന്നതായും ഇഡി അറിയിച്ചു.

റിലയൻസ് കമ്മ്യൂണിക്കേഷൻസ് (RCOM) അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും വായ്പകൾ വഴിതിരിച്ചുവിട്ടെന്നും ഉള്ള ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഇഡിയുടെ നടപടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !