കണ്ണൂർ ഡിസിസി ഓഫിസിനു മുന്നിൽ സംഘർഷം;കല്ലേറിൽ കെഎസ്‌യു നേതാവ് ഫർഹാൻ മുണ്ടേരിക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ ഡിസിസി ഓഫിസിനു മുന്നിൽ സംഘർഷം. ഡിസിസി ഓഫിസിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞു.പൊലീസ് ഇടപെട്ട് ഡിസിസി ഓഫിസിന്റെ ഗെയ്റ്റ് അടച്ചെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിച്ചു. ചില പ്രവർ‌ത്തകർ മതിൽ ചാടി ഡിസിസി ഓഫിസിനുള്ളിലേക്ക് കയറാനും ശ്രമിച്ചു.ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ പോർവിളിയുണ്ടായി. ഗെയ്റ്റ് തുറന്നിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ കയറി വരാൻ വെല്ലുവിളിച്ചു. ഇതിനിടെ വീണ്ടും കല്ലേറുണ്ടായി.കല്ലേറിൽ കെഎസ്‌യു നേതാവ് ഫർഹാൻ മുണ്ടേരിക്ക് പരുക്കേറ്റു. ഇരു വിഭാഗത്തിലെയും പ്രവർത്തകർ ഏറ്റുമുട്ടി.

പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തമ്മിൽ പോർവിളി തുടർ‌ന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !