അമ്മയുടെ മൃതദേഹം ആരും അറിയാതെ മകൻ അടുക്കളയിൽ കുഴിച്ചുമൂടി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ആലപ്പുഴ: അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകൻ ഗിരീഷ് അടുക്കളയിൽ കുഴിച്ചിട്ടത്. ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാട്ടുകാരുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഭക്ഷണം കൊണ്ടുവന്നപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് പൊലീസിനോട് ഗിരീഷ് പറഞ്ഞത്.

‘‘ഗിരീഷിന്റെ ഭാര്യ പിണങ്ങി മറ്റൊരിടത്താണ് താമസം. അവിടെനിന്നു മക്കളെ വിളിച്ചു കൊണ്ടുവന്നു. അമ്മൂമ്മ മരിച്ചു എന്നാണ് അവരോട് പറഞ്ഞത്. വരുന്ന വഴി മൺവെട്ടി വാങ്ങി. മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളിൽവച്ചു. ആരോടും ഇക്കാര്യം പറഞ്ഞില്ല. അതിലാണ് ദുരൂഹത’’– നാട്ടുകാരിലൊരാൾ പറഞ്ഞു.
കുട്ടികൾ വീട്ടിലെത്തിയപ്പോൾ അമ്മയോട് വിവരം പറഞ്ഞു. തുടർന്ന്, ഗിരീഷിന്റെ ഭാര്യ അയൽവാസിയെ വിവരം അറിയിച്ചു. അവർ കുത്തിയതോട് പൊലീസിനെ അറിയിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !