പൗരത്വത്തിനായി തെറ്റായ വിവരങ്ങൾ നൽകി; തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് കാനഡ

പൗരത്വത്തിനായി തെറ്റായ വിവരങ്ങൾ നൽകി; തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് കാനഡ

ഒട്ടാവ: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് കാനഡ. ഫെബ്രുവരി 26ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് നീക്കം.
ഭീകരവാദ ആരോപണങ്ങളല്ല, മറിച്ച് പൗരത്വത്തിനായി തെറ്റായ വിവരങ്ങൾ നൽകി എന്നതാണ് നടപടിക്ക് ആധാരം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.
രണ്ടായിരത്തിൽ പൗരത്വത്തിന് അപേക്ഷിക്കുമ്പോൾ കാനഡയിലെ താമസരേഖകളിൽ റാണ കൃത്രിമം കാണിച്ചതായി ഇമിഗ്രേഷൻ വിഭാഗം കണ്ടെത്തി.
കാനഡയിൽ താമസിച്ചിരുന്നതായി അവകാശപ്പെട്ട സമയത്ത് റാണ ചിക്കാഗോയിൽ വ്യവസായം നടത്തുകയായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസാണ് കണ്ടെത്തിയത്. കേസ് ഇപ്പോൾ കാനഡയിലെ ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്.

പൗരത്വം റദ്ദാക്കാനുള്ള നീക്കത്തെ റാണയുടെ അഭിഭാഷകർ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ഇന്ത്യയിൽ കസ്റ്റഡിയിലാണ്. യുഎസിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !