വീടുകളിൽ കറുത്ത പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയ സംഭവം; പ്രദേശവാസികൾ ആശങ്കയിൽ

കാക്കനാട് : വീടുകളിൽ കറുത്ത പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയ സംഭവം കൊച്ചി കീരേലിമല ഇരുപത്തൊന്ന് കോളനി പരിസരത്ത് ഭീതി പരത്തി.കഴിഞ്ഞ ദിവസങ്ങളിലാണ് വീടുകളിലെ അടയാളം ശ്രദ്ധയിൽപ്പെട്ടത്. പല വീടുകളിലായി ചുവരിലും ഇലക്ട്രിക് ബൾബിലും ജനലിലുമൊക്കെ കറുത്ത പെയിന്റടിച്ചിട്ടുണ്ട്.

പ്രദേശത്തെ പൊതു കിണറിന്റെ സംരക്ഷണ ഭിത്തിയിലും പെയിന്റ് പൂശി. എന്തെങ്കിലും ലക്ഷ്യമാക്കി അടയാളം പതിച്ചതാണോ എന്നതാണ് നാട്ടുകാരുടെ ആശങ്ക.
പകലാണോ രാത്രിയാണോ ഇതു ചെയ്തതെന്ന് വ്യക്തമല്ല. രാത്രി സമയത്ത് പരിസരങ്ങളിൽ അപരിചിതർ ഉൾപ്പെടെ എത്തുന്നുണ്ടെന്ന് പരാതിയുണ്ട്.
വാർഡ് കൗൺസിലർ കൂടിയായ നഗരസഭ സ്ഥിര സമിതി ചെയർമാൻ പി.എസ്.സുജിത് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !