സ്വർണക്കടത്ത് കേസിൽ നടി രന്യ റാവുവിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു;

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടിയും കർണാടകയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. 102 കോടി രൂപയുടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം.

127 കിലോഗ്രാം സ്വർണം ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് കടത്തിയെന്നും അത് വിവിധ ജ്വല്ലറികൾ വഴി വിറ്റഴിച്ചതായും ഇ.ഡി പറയുന്നു. ബെംഗളൂരുവിലെ പ്രത്യേക പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
രന്യ റാവുവിനെ കൂടാതെ അവരുടെ സഹായി തരുൺ കൊണ്ടൂരു, ബെല്ലാരി സ്വദേശിയായ സ്വർണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് രന്യ റാവു 14.2 കിലോ സ്വർണവുമായി പിടിയിലായത്.
15 ദിവസത്തിനിടെ നാലാം തവണ ദുബായ് യാത്ര നടത്തി വിമാനം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.

രന്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു.
ഒരു കിലോ സ്വർണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെ ഇവർ കമ്മിഷനായി വാങ്ങിയിരുന്നു എന്നാണ് റിപ്പോർട്ട്. ഡിആർഐ രന്യയ്ക്ക് 102 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിലാണ് നടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !