ഡിഎംകെയുടെ മണ്ഡലമായ പേരമ്പൂരിൽ മത്സരിക്കാൻ വിജയ്;

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലാണ് പ്രമേയത്തിലാണ് തീരുമാനം.
ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം അവതരിപ്പിച്ചത്. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ സെക്രട്ടറിയാണ് ആദവ് അർജുന. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പേരമ്പൂർ.

പേരമ്പൂരിൽ വിജയിനെ മത്സരിപ്പിക്കാൻ പാർട്ടിയ്ക്ക് നൂറ് ശതമാനം സമ്മതമാണെന്ന് ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് സ്ഥിരീകരിച്ചു. ആദവ് അർജുന കൊണ്ടുവന്ന പ്രമേയം തങ്ങൾ സ്വീകരിച്ചു. ഇക്കാര്യം വിജയിയോട് അഭ്യർഥിക്കുമെന്നും ആനന്ദ് പ്രതികരിച്ചു.
സാമ്പത്തികമായി ഒരുപാട് ജനങ്ങൾ പിന്നാക്കം നിൽക്കുന്ന മണ്ഡലമാണ് പേരമ്പൂരെന്നും ഡിഎംകെയുടെ കോട്ട ആയതിനാൽ തന്നെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കാൻ തന്നെയാണ് വിജയ് ആഗ്രഹിക്കുന്നതെന്നും പാർട്ടി നേതാക്കൾ പറയുന്നു.വടക്കൻ ചെന്നൈയിലെ മിക്ക മണ്ഡലങ്ങളും ഈ ഗണത്തിൽ വരുന്നതാണ് എന്നാണ് ആദവ് അർജുന പറയുന്നത്. പേരമ്പൂർ, കൊളത്തൂർ, ആർകെ നഗർ തുടങ്ങി ആറ് മണ്ഡലങ്ങളാണ് വടക്കൻ ചെന്നൈയിലുള്ളത്. ടിവികെ പ്രമേയം വിജയ് അംഗീകരിക്കുമോ എന്നത് നിർണായകമാണ്.    

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !