ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കിയത് തന്റെ ഇടപെടൽ മൂലം; അവകാശവാദം ആവർത്തിച്ച് ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കിയത് തന്റെ ഇടപെടലാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ 200 ശതമാനം വ്യാപാര നികുതി (താരിഫ്) ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയിരുന്നതായാണ് ട്രംപ് വെളിപ്പെടുത്തിയത്. വാഷിങ്ടണിൽ നടന്ന ‘ഗാസ ബോർഡ് ഓഫ് പീസ്’ പരിപാടിയിൽ സംസാരിക്കവെയാണ്, ആണവശക്തികളായ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള വലിയൊരു ദുരന്തം ഒഴിവാക്കാൻ തനിക്ക് സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടത്.രണ്ടാം തവണ അധികാരമേറ്റ ശേഷം ആദ്യ വർഷം തന്നെ എട്ടോളം യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും തനിക്കുള്ള വ്യക്തിപരമായ അടുപ്പത്തെക്കുറിച്ചും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു.സംഘർഷം രൂക്ഷമായ ഘട്ടത്തിൽ താൻ ഇരുനേതാക്കളെയും ഫോണിൽ വിളിച്ചതായും, യുദ്ധം തുടർന്നാൽ അമേരിക്കയുമായുള്ള എല്ലാ വ്യാപാര കരാറുകളും റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന ഒരു രാജ്യം പേര് വെളിപ്പെടുത്തിയില്ലെങ്കിലും യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായതോടെ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നാണ് ട്രംപിന്റെ പക്ഷം.സംഘർഷത്തിനിടെ 11 വിമാനങ്ങൾ തകർന്നുവീണതായും 25 മില്യൺ ജനങ്ങളുടെ ജീവൻ തന്റെ ഇടപെടലിലൂടെ രക്ഷിക്കാനായെന്നും ട്രംപ് അവകാശപ്പെടുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു ട്രംപിന്റെ ഈ പ്രസ്താവനകൾ. പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെ പ്രകീർത്തിച്ച ട്രംപ്, പാകിസ്താനുമായി തനിക്ക് ചെറിയ തോതിലുള്ള ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്നും സൂചിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം എൺപതിലേറെ തവണയാണ് ആഗോള വേദികളിൽ ട്രംപ് ഇതേ അവകാശവാദം ഉന്നയിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !