ആദിത്യയുടെ മരണം: 'ബ്ലാക്ക് വെനം' ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു

 ചോറ്റാനിക്കര: പത്താം ക്ലാസ് വിദ്യാർത്ഥിനി ആദിത്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്.


പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ച അന്വേഷണ സംഘത്തിന് നിർണായകമായ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ആദിത്യ പിന്തുടർന്നിരുന്ന 'ബ്ലാക്ക് വെനം' (Black Venom) എന്ന അക്കൗണ്ടിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

​കൊറിയൻ മോഡലുകളുടെയും മറ്റും ചിത്രങ്ങൾ പങ്കുവെച്ചിരുന്ന ഈ അക്കൗണ്ടിൽ മുപ്പതോളം പേരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആദിത്യയുടെ മരണത്തിന് പിന്നാലെ ഈ അക്കൗണ്ടിലെ ഫോളോവേഴ്സ് കൂട്ടത്തോടെ അൺഫോളോ ചെയ്ത് പോയതായാണ് റിപ്പോർട്ടുകൾ. ഒരു ഫോൺ ഉപയോഗിച്ച് തന്നെ ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചാണോ ഈ പേജ് പ്രവർത്തിപ്പിച്ചിരുന്നത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അക്കൗണ്ടിന്റെ ലോഗിൻ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ച പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ പരിശോധനകൾ നടത്തുകയാണ്.

​കഴിഞ്ഞ ജനുവരി 27-നാണ് ചോറ്റാനിക്കര സ്വദേശിനിയായ ആദിത്യയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ സ്കൂൾ ബാഗിൽ നിന്നും കണ്ടെടുത്ത നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് കേസിലെ പ്രധാന രേഖ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തന്റെ കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള വിഷമം കാരണമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നത് എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം. എന്നാൽ ഇത്തരമൊരു സുഹൃത്ത് യഥാർത്ഥത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുകയാണ്.

​കിണർ നിർമ്മാണ തൊഴിലാളിയായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളായ ആദിത്യയ്ക്ക് കൊറിയൻ പാട്ടുകളോടും വെബ് സീരീസുകളോടും വലിയ താല്പര്യമുണ്ടായിരുന്നു എന്ന് മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. എങ്കിലും ആത്മഹത്യാക്കുറിപ്പിൽ പറയുന്നതുപോലെ ഒരു വിദേശ സുഹൃത്ത് മകൾക്കുണ്ടാകാൻ സാധ്യതയില്ലെന്നാണ് പിതാവ് മഹേഷ് വിശ്വസിക്കുന്നത്. ആദിത്യയുടെ സുഹൃത്തുക്കളിൽ ആരെങ്കിലും വ്യാജ ഐഡി നിർമ്മിച്ച് പെൺകുട്ടിയെ കബളിപ്പിച്ചതാണോ എന്ന സംശയവും കുടുംബം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആദിത്യയുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !