സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ നിലപാട് കടുപ്പിച്ച് ആരോഗ്യ വകുപ്പ്; ഇന്നു തന്നെ ഹാജരാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ശമ്പളക്കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടർമാർക്ക് ഡയസ്‌നോണ്‍ ചികിത്സയുമായി സര്‍ക്കാര്‍. സമരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോക്ടര്‍മാരുടെ പട്ടിക, പഞ്ചിങ് അറ്റന്റന്‍സ് സ്റ്റേറ്റ്‌മെന്റ് സഹിതം ഇന്നു തന്നെ ഹാജരാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌ക്കരിച്ചും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സര്‍ജറികള്‍ മാറ്റിവച്ചും അക്കാഡമിക് രംഗത്ത് നിര്‍വഹിക്കേണ്ട ചുമതലകളില്‍നിന്ന് ഒഴിഞ്ഞുമാറിയും പണിമുടക്ക് നടത്തുന്നതിനാല്‍ ഈ കാലയളവില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. സമരത്തിലുള്ള ഡോക്ടര്‍മാരില്‍ ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയശേഷം സമരത്തില്‍ പങ്കെടുക്കുന്നതായ ആരോപണവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍മാര്‍ നടത്തുന്ന ഒപി ബഹിഷ്‌കരണം നാലാം ദിവസത്തിലേക്കു കടന്നപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
FAQ ചോദ്യം: ഡയസ്നോൺ (Dies Non) എന്നത് എന്താണ്? ഉത്തരം: ഡയസ്നോൺ എന്നാൽ സർക്കാർ സേവന ചട്ടപ്രകാരം ജോലിദിനമായി കണക്കാക്കാത്ത ദിവസം എന്നതാണ്. അതായത് അന്ന് ജോലിക്ക് ഹാജരായില്ലെങ്കിൽ ശമ്പളവും അലവൻസുകളും ലഭിക്കില്ല. ചോദ്യം: സമരത്തിൽ പങ്കെടുക്കുന്നത് ഡയസ്നോൺ ആയി കണക്കാക്കുമോ? ഉത്തരം: അതെ. കേരള സർവീസ് ചട്ടം പാർട്ട് 1, റൂൾ 14(A) പ്രകാരം സമരത്തിൽ പങ്കെടുക്കാൻ ജോലിക്കു ഹാജരാകാതിരിക്കുന്നത് ഡയസ്നോൺ ആയി കണക്കാക്കും. ആ ദിവസത്തെ ശമ്പളവും അലവൻസുകളും ലഭിക്കില്ല. ആ ദിവസം സർവീസ് ദിനമായി കണക്കാക്കില്ല. ചോദ്യം: സർക്കാർ ഉത്തരവിൽ പറയുന്നത് എന്ത്? ഉത്തരം: 1985 ജനുവരി 21ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം: സമരദിനങ്ങളിലെ ഹാജർ ഓഫിസ്/വകുപ്പ് മേധാവികൾ വിലയിരുത്തണം. അനധികൃത അഭാവം കണ്ടെത്തിയാൽ ചട്ടപ്രകാരം ഡയസ്നോൺ ആയി കണക്കാക്കണം.
സാധാരണയായി സമരത്തിനായി ജോലിക്ക് ഹാജരാകാതിരിക്കുന്നതു അൺഓതറൈസ്ഡ് ആബ്സെൻസ് ആയി കണക്കാക്കും. അതിനാൽ അത് അവധി അപേക്ഷ നൽകിയാലും അത് അംഗീകരിക്കപ്പെടില്ല. സമരത്തിന്റെ ഭാഗമായി മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാം. മറ്റുള്ളവരുടെ ജോലി തടസപ്പെടുത്തിയാൽ അച്ചടക്ക നടപടിക്കു വിധേയമായി സസ്പെൻഷനു വിധേയനാകേണ്ടി വരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !